ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത് ദാരുണമായ സംഭവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത് ദാരുണമായ സംഭവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് . സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ടെന്നും കര്‍ശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി .സ്വന്തം പുരയിടത്തില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു .
കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനെയാണ് മണ്ണ് മാഫിയ സംഘം ക്രൂരമായി കൊലപ്പെടുത്തിയത് .സംഗിതിന്റെ പുരയിടത്തില്‍ നിന്ന് വനം വകുപ്പിന്റെ പദ്ധതിക്കായി മുമ്ബ് മണ്ണെടുത്തിരുന്നു . ഇത് നടപ്പിലാക്കിയ സംഘമാണ് ഇന്നലെ അര്‍ധരാത്രിയോടെ വീണ്ടും മണ്ണെടുക്കാനെത്തിയത്. എന്നാല്‍ അനുമതിയില്ലാതെ സംഘം മണ്ണെടുക്കന്നത് സംഗീത് തടഞ്ഞു . തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും
പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു .
https://www.facebook.com/Malayalivartha