കരുനാഗപ്പള്ളി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യ ബസ് ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സ്വകാര്യ ബസ് ഇടിച്ച് വവ്വാക്കാവ് ലക്ഷ്മി വിലാസം ബാങ്ക് അസി.മാനേജരും തൃപ്പൂണിത്തുറ താമരക്കുളങ്ങര റോഡ് വാസര തെക്കുംകൂര്‍ പാലസില്‍ ടി.ആര്‍.പത്മരാജുവിന്റെ (പോപ്സ് സൂപ്പര്‍ മാര്‍ക്കറ്റ്, കോട്ടയം) ഭാര്യയുമായ ആശാ വര്‍മ (58) മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ കോവിലകം അംഗമാണ്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആശാ വര്‍മ ബാങ്കിലെ ജോലി കഴിഞ്ഞ് ലാലാജി ജംക്ഷനു പടിഞ്ഞാറു ഭാഗത്തുള്ള ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്നു. വവ്വാക്കാവില്‍ നിന്നു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറങ്ങി നടന്നു വരുമ്പോഴായിരുന്നു അപകടം.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു തെക്കു ഭാഗത്തുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ വലതു ഭാഗത്തുകൂടി നടന്നു നീങ്ങുമമ്പോള്‍ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയും ഇവരെ ഇടിച്ചിടുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























