'കാക്ക' പണി പറ്റിച്ചു, കുരിക്കിലായത് ബിജെപി; പാവക്കുളത്തെ സി.എ.എ. അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 29 ഓളം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു

പാവക്കുളത്തെ സി.എ.എ. അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 29 ഓളം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയുടെ പരാതിയെ തുടര്‍ന്നാണ് ബിജെപി പ്രാവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്.ഐ. പറഞ്ഞു.
അതേസമയം വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ നേരത്തെ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലും അന്വേഷണം നടന്നുവരുകയാണ്.
ജനുവരി 21 ന് ജനജാഗരണ സമിതി എറണാകുളം കലൂര്‍ പാവക്കുളത്ത് നടത്തിയ മാതൃ സംഗമത്തിനിടയിലാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന്റെ പരിസരത്തുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തില്‍ പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ നടത്തിയതായിരുന്നു മാതൃസംഗമം. ബിജെപി പോഷക സംഘടനകളില്‍ ഒന്നിന്റെ സംസ്ഥാന ഭാരവാഹി സിവി സജിനിയുടെ വിശദീകരണത്തിനിടയില്‍ യുവതി സംശയം ഉന്നയിച്ചപ്പോഴാണ് മറ്റു സ്ത്രീകള്‍ തട്ടിക്കയറിയത്. പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടിയില്‍ ഒരു മണിക്കൂറിന് ശേഷമായിരുന്നു ഈ സംഭവം.
പരിപാടിയില്‍ പങ്കെടുക്കുന്നവരോട് ആതിര സംസാരിക്കാന്‍ ശ്രമിക്കുന്നതും അവിടെയുണ്ടായിരുന്നവര്‍ ആതിരയോട് കയര്‍ക്കുന്നതിന്റെയും പുറത്താക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സമാധാനപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച യുവതിക്ക് നേരെ സ്ത്രീകള്‍ തട്ടിക്കയറുകയായിരുന്നു. 'അടി വേണോ, ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം' എന്നിങ്ങനെ അവര്‍ക്കെതിരെ ആക്രോശിച്ചു. യുവതി പറയുന്നത് കേള്‍ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. പകരം അവരെ യോഗഹാളില്‍നിന്ന് സംഘടിതമായി പുറത്തിറക്കിവിടുകയായിരുന്നു. ആക്രോശിച്ചെത്തിയ സ്ത്രീകളില്‍ ചിലര്‍ അവരെ തള്ളിമാറ്റാനും ശ്രമിച്ചത് വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് വൈറലായതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സംഘാടകരായ സ്ത്രീകള്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങളും കനത്ത പ്രതിഷേധം ഉണ്ടാക്കി.
വീഡിയോയില്‍ ഉയര്‍ന്ന വര്‍ഗീയ പരമര്‍ശങ്ങള്‍ക്കെതിരെ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായരും പൊലീസിനെ സമീപിച്ചു. യുവതിയെ കയ്യേറ്റം ചെയ്തതിനെതിരെയും വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരെയും എറണാകുളം പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തെ ആസ്പദമാക്കി സോഷ്യയില്‍ മീഡിയയില്‍ വ്യാപക സംവാദം നടക്കുകയാണ്. യുവതിക്ക് നേരെയുള്ള സംഘടിതാക്രമങ്ങളെ വിമര്‍ശിച്ചുള്ള പോസ്റ്റുകളും ട്രോളുകളുമാണ് പ്രധാനം. 'കാക്ക തൊടാത്തമ്മ', 'കാക്കയെ കൊത്തി', എന്നിങ്ങനെ ഹാഷ്ടാഗുകളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























