മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ 47 പേരടങ്ങിയ കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അംഗീകാരം... കെ.പി.സി.സി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി

മാരത്തണ്‍ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ 47 പേരടങ്ങിയ കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അംഗീകാരം കെ.പി.സി.സി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി. ഇപ്പോള്‍ പുറത്ത് വിട്ട പട്ടികയില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്ല. 12 വൈസ് പ്രസിഡന്റുമാര്‍, 34 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷര്‍ എന്നിവരടങ്ങുന്നതാണ് പട്ടിക. കെ.കെ കൊച്ചുമുഹമ്മദാണ് ട്രഷര്‍ . കെ.പി.സി സി ഭാരവാഹിപട്ടികയില്‍ അന്‍പത് വയസിന് താഴെയുള്ളത് വെറും ആറുപേര്‍. പതിവില്‍ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങള്‍ക്ക് ഇടം കിട്ടിയെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഭാരവാഹികളായുള്ളത്.
പി.സി വിഷ്ണുനാഥ്, പദ്മജ വേണുഗോപാല്‍, ടി.സിദ്ധിഖ് എന്നിവരെയെല്ലാം വൈസ് പ്രസിഡന്റുമാരാക്കിയിട്ടുണ്ട്. ജംബോ പട്ടിക ഒഴിവാക്കാന്‍ ദിവസങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ലെന്ന സൂചനകളാണ് ആദ്യഘട്ട പട്ടികയില്‍ നിന്ന് ലഭിക്കുന്നത്.
പി.സി വിഷ്ണുനാഥ്,ടി.സിദ്ദിഖ്,ജ്യോതികുമാര്‍ ചാമക്കാല, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍,ഡി.സോന എന്നിവരാണ് അന്‍പത് വയസിന് താഴെയുള്ളവര്‍. ഇതില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ളത് സി.ആര്‍ മഹേഷും സോനയും മാത്രം.
വൈസ് പ്രസിഡന്റ് പട്ടികയില്‍ മുല്ലപ്പള്ളിയുടെ നോമിനിയായ മോഹന്‍ ശങ്കറും സംവരണവിഭാഗത്തില്‍ ഇടംപിടിച്ച മണ്‍വിള രാധാകൃഷ്ണനും മാത്രമേ ഗ്രൂപ്പിന് അതീതമായുള്ളു. 2006ല്‍ കൊടുങ്ങല്ലൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയ മുല്ലപ്പള്ളിയുടെ നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
നാലുവീതം വൈസ് പ്രസിഡന്റുമാരെ എ, ഐ ഗ്രൂപ്പുകള്‍ പങ്കുവെച്ചു. പി.സി. വിഷ്ണുനാഥും ടി. സിദ്ദിഖും പത്മജാ വേണുഗോപാലും വൈസ് പ്രസിഡന്റുമാരാണ്. കെ.പി.സി.സി. അധ്യക്ഷന്റെയും ഹൈക്കമാന്‍ഡിന്റെയും താത്പര്യത്തില്‍ നാലുപേരെയും ഉള്‍പ്പെടുത്തി. ജനറല്‍ സെക്രട്ടറിമാരില്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാത്ത എട്ടോളം പേരും ഉള്‍പ്പെട്ടു.
സെക്രട്ടറിമാരെയും നിര്‍വാഹകസമിതി അംഗങ്ങളെയും ഫെബ്രുവരി 10-നുമുമ്പ് പ്രഖ്യാപിക്കും. നിലവിലുള്ള 94 പേരുടെ സെക്രട്ടറിപ്പട്ടിക 50 എങ്കിലും ആക്കാനാണ് ശ്രമം. എല്ലാ ഗ്രൂപ്പുകള്‍ക്കും വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയ പട്ടികയാണിതെന്ന് നേതാക്കള്‍ പ്രതികരിച്ചു..
https://www.facebook.com/Malayalivartha


























