Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ദക്ഷിണേന്ത്യയില്‍നിന്ന് പുറംരാജ്യങ്ങളിലേക്കു കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്ന സംഘത്തിന്റെ തലവനായ ഷാജിമോനെന്ന മൂര്‍ഖന്‍ ഷാജിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി... എക്‌സൈസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കഞ്ചാവ് മാഫിയ തലവനെതിരെ ഇത്തരമൊരു നടപടി

25 JANUARY 2020 09:26 AM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയില്‍നിന്ന് പുറംരാജ്യങ്ങളിലേക്കു കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്ന സംഘത്തിന്റെ തലവനായ അടിമാലി ചാറ്റുപാറ പാറത്താഴത്ത് വീട്ടില്‍ (48) ഷാജിമോനെന്ന മൂര്‍ഖന്‍ ഷാജിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അടിമാലിയിലെ രണ്ടു കെട്ടിടങ്ങളും വസ്തുവുമാണ് കണ്ടുകെട്ടിയത്. എക്‌സൈസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കഞ്ചാവ് മാഫിയ തലവനെതിരെ ഇത്തരമൊരു നടപടി

മൂര്‍ഖന്‍ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി, ഹൈക്കോടതി നടപടിക്കെതിരെ എക്സൈസ് വകുപ്പാണ് സുപ്രീം കോടതിയെ സമീപിച്ചത്.
2018 മെയ് 25ന് മണ്ണന്തല നിന്നും 10.5സഴ ഹാഷിഷും 2018 ഒക്ടോബര്‍ 25ന് തിരുവനന്തപുരം സംഗീത കോളേജിന് അടുത്ത് നിന്ന് 1.800സഴ ഹാഷിഷും പിടികൂടിയ കേസുകളില്‍ മൂര്‍ഖന്‍ ഷാജിക്ക് ഹൈകോടതി അനുവദിച്ച ജാമ്യം ആണ് സുപ്രീം കോടതി റദ്ദാക്കിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറും സംഘവുമായിരുന്നു അന്ന് പ്രതികളെ പിടികൂടിയത്.
രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് മൂര്‍ഖന്‍ ഷാജിയില്‍ നിന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ലഹരിമരുന്ന് കടത്തിന്റെ സൂത്രധാരനായിരുന്നു മൂര്‍ഖന്‍ ഷാജി. ലഹരിമരുന്ന് കടത്താന്‍ പ്രത്യേക റൂട്ടും ഇയാള്‍ തയാറാക്കിയിരുന്നു

ഷാജി എന്നാല്‍ ആരാണ്

അടിമാലിയില്‍ മൂര്‍ഖനെന്നു പേരെഴുതിയ ഓട്ടോ ഓടിച്ചതിനാലാണ് മൂര്‍ഖന്‍ ഷാജിയെന്ന പേരുവീണതെന്നാണ് ചോദ്യം ചെയ്യലില്‍ ഷാജി പറഞ്ഞത്. എന്നാല്‍ ക്രൂരമായ പെരുമാറ്റം കാരണമാണ് മൂര്‍ഖനെന്ന പേരുകിട്ടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എതിരാളികളെ ഇല്ലാതാക്കുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുന്ന കൊടുംക്രൂരനാണ് ഷാജിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
എതിരാളികളെയും ഒറ്റുകാരെയും കഥ കഴിക്കുന്നതില്‍ വിരുതന്‍ ആയതിനാലാണ് ഷാജിയ്ക്ക് മൂര്‍ഖന്‍ എന്ന വിളിപ്പേര് വീണത്. അടിമാലിയില്‍ പണ്ട് ബേക്കറി നടത്തിയിരുന്ന കാലത്ത് സഹായിയായി കൂടിയ യുവതിയെ സ്വന്തമാക്കാന്‍ അവരുടെ ഭര്‍ത്താവിനെ കഞ്ചാവ് ലഹരിയിലാക്കി ,കള്ളക്കേസില്‍ കുടുക്കി. പിന്നീട് ഇയാള്‍ ആത്മഹത്യചെയ്തു. ഇതോടെ ഷാജി നാട്ടുകാരുടെ പേടിസ്വപ്നമായി. പത്തുവര്‍ഷത്തിനിടെ ദുരൂഹത പത്തിവിടര്‍ത്തിയ മരണങ്ങളും ഭയം വര്‍ദ്ധിപ്പിച്ചു. അരഡസനോളം ഹാഷിഷ് ഓയില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

2003 ല്‍ വ്യാജമദ്യം കടത്തിയ കേസില്‍ ഷാജിക്ക് നാലുകൊല്ലം തടവുശിക്ഷ ലഭിച്ചിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ഷാജി. ഒന്നാം പ്രതി ജയകുമാര്‍ ഉസലംപെട്ടിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിനു പിന്നില്‍ ഷാജിയാണെന്നാണ് എക്‌സൈസിനു ലഭിച്ച വിവരം. ഷാജിയുടെ രണ്ടാം ഭാര്യയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനു പിന്നിലും ഷാജിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇയാളെ ഷാജി കഞ്ചാവു കേസില്‍ കുടുക്കി നിരന്തരം ഉപദ്രവിച്ചിരുന്നു. ഷാജിയുടെ സഹായിയായി ഒപ്പമുണ്ടായിരുന്ന ഏലിയാസിന്റെ മരണത്തിലും സംശയമുന നീളുന്നത് ഷാജിയിലേക്കാണ്. ഒരു അയല്‍വാസിയും ഷാജിയുടെ ശല്യം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതായി എക്‌സൈസ് പറയുന്നു. ഇതെല്ലാം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന അന്വേഷണം ഇതുവരെ നടന്നിട്ടില്ല.

വര്‍ഷങ്ങളായി ഹാഷിഷ് ഓയിലും കഞ്ചാവും കടത്തുന്നുണ്ടെങ്കിലും ഷാജിയുടെ പേരില്‍ ആകെയുള്ളത് രണ്ടു കേസുകളാണ്. 1.80 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തിയ കേസും തിരുവനന്തപുരത്ത് മണ്ണന്തലയില്‍ 10.5 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തുന്നതിനിടെ പിടികൂടിയ കേസും.

വാളയാറില്‍ 36.5 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ ഷാജിക്കു പങ്കുണ്ടെന്ന് എക്‌സൈസ് പറയുന്നു. പക്ഷേ അന്വേഷണം എങ്ങും എത്തിയിട്ടില്ല. എക്‌സൈസില്‍ ഷാജിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അരോപണമുണ്ട്. ഇക്കാര്യം വ്യക്തമാക്കി നിരവധി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമുണ്ട്. ഋഷിരാജ് സിങ് ഐപിഎസ് എക്‌സൈസ് തലപ്പത്തേക്കു വന്നതിനുശേഷമാണ് ഷാജിക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയത്.

പതിറ്റാണ്ടുകാലത്തെ ഹാഷിഷ് കടത്തിലും വില്പനയിലൂടെയും സമ്പാദിച്ചത് കോടികള്‍. ആന്ധ്രയിലും ഒഡീഷയിലും ഏക്കര്‍ കണക്കിന് കഞ്ചാവ് കൃഷി നടത്തിയും ഹാഷിഷ് വാറ്റിയും സമ്പാദിച്ച കോടികള്‍ കേരളത്തിനകത്തും പുറത്തും ബിനാമി പേരില്‍ വസ്തുക്കളും റിസോര്‍ട്ടുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടാന്‍ ഉപയോഗിച്ചുവെന്ന് എക്സൈസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. 1.8 കിലോഗ്രാം ഹാഷിഷുമായി തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം എക്സൈസ് സി.ഐ അനികുമാറും സംഘവും സാഹസികമായാണ് ഷാജിയെ പിടികൂടിയത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (5 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends