ഭാഗ്യ ദേവത കടാക്ഷിച്ചത് സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ദമ്പതികളെ.....

ഭാഗ്യ ദേവത കടാക്ഷിച്ചത് സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ദമ്പതികളെ.. സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നില്‍ വിന്‍വിന്‍ ലോട്ടറി ഒന്നാം സമ്മാനത്തിന്റെ രൂപത്തിലായിരുന്നു ഭാഗ്യമെത്തിയത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ വട്ടിയൂര്‍ക്കാവ്, വൈള്ളെക്കടവ് അരുവിക്കുഴി വീട്ടില്‍ സജിക്കാണ്(43) ലഭിച്ചത്.
ഗാര്‍ഡനിങ് പണിക്കാരനായ സജി, പണി ഇല്ലാത്തപ്പോള്‍ ലോട്ടറി വില്പനയും നടത്തിയിരുന്നു. എന്നാല്‍, വില്പനയ്ക്കായി ടിക്കറ്റെടുക്കാന്‍ തിങ്കളാഴ്ച സജിയുടെ കൈയില്‍ കാശുണ്ടായിരുന്നില്ല. പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അമ്പതു രൂപ കൊടുത്ത് വട്ടിയൂര്‍ക്കാവിലെ എം.എച്ച്. ലോട്ടറിക്കടയില്‍നിന്ന് 30 രൂപയുടെ ഒരു ടിക്കറ്റെടുത്തു. സജി എടുത്ത ണജ 717310 എന്ന ടിക്കറ്റിലായിരുന്നു ഭാഗ്യം ഒളിച്ചിരുന്നത്.
വൈകുന്നേരം മൊബൈലില്‍ ഫലം നോക്കിയപ്പോള്‍ ആദ്യം അമ്പരന്നു. പിന്നീട് ഒന്നാം സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തി.
സജിയും ഭാര്യയും വാക്കുകളില്ലാതെ ആഹ്ലാദം പങ്കിട്ടു. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ. വട്ടിയൂര്‍ക്കാവ് ശാഖയില്‍ ഏല്പിച്ചു. നല്ലൊരു വീട്, വട്ടിയൂര്‍ക്കാവ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകന്‍ സന്തോഷിനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണം. ഇതൊക്കെയാണ് സജിയുടെ ആഗ്രഹങ്ങള്‍.
"
https://www.facebook.com/Malayalivartha


























