ഗവർണർ ഇടയുന്നു; കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല; നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല, മാറ്റം വരുത്തണം എന്നാണ് ഗവര്‍ണറുടെ ആവശ്യം.
സി.എ.എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത് സംബന്ധിച്ചുള്ള പരാമര്‍ശം, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്നും നീക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയേയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വിഷയം. കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിന്റെ കോപ്പി രാജ്ഭവനിലെത്തിച്ചത്. സുപ്രീംകോടതിയില്‍ ഇരിക്കുന്ന പ്രശ്‌നം നയപ്രഖ്യപനത്തില്‍ ഉള്‍പ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്‌നങ്ങളില്‍ രാജ്ഭവന്‍ പരിശോധന നടത്തുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha


























