സെന്‍കുമാറിനെ തൂക്കാന്‍ നീക്കം; തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസ്.
മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദ് ചോദ്യം ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും കൂടെയുണ്ടായിരുന്നവര്‍ കൈയേറ്റത്തിന് ശ്രമിച്ചെന്നുമാണ് പരാതി. മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പരാതി കോടതിക്ക് കൈമാറി. കോടതി അനുമതിയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തകനെതിരെ സെന്‍കുമാര്‍ നല്‍കിയ പരാതിയും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്
ഈ മാസം 16ന് വെള്ളാപ്പള്ളി നടേശനെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. തുടർന്ന് സെന്‍കുമാറിനൊപ്പം വന്ന രണ്ട് പേര്‍ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു.
സെന്‍കുമാറിനെ ഡിജിപിയാക്കിയതു തനിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്നു മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. താങ്കള്‍ മാധ്യമ പ്രവര്‍ത്തകനാണോ, മദ്യപിച്ചിട്ടുണ്ടോ, ചോദ്യം ഉന്നയിക്കുകയാണെങ്കില്‍ വേദിക്കു മുന്നില്‍ വന്നു ചോദിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
വേദിക്കു മുന്നില്‍ എത്തിയ കടവില്‍ റഷീദിനോട് ഇതേ ചോദ്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ അക്രഡിറ്റേഷന്‍ ഉള്ള ലേഖകനാണെന്നും മദ്യപിച്ചോ എന്നറിയാന്‍ പരിശോധനയ്ക്കു വിധേയനാകാന്‍ തയാറാണെന്നും ലേഖകന്‍ പറഞ്ഞു. ഇതിനിടെയാണു സെന്‍കുമാറിന്റെ കൂടെ വന്ന ചിലര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























