കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തിയത് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിൽ... നടുക്കം വിട്ടുമാറാതെ സഹപാഠികൾ! ദുരൂഹത ആരോപിച്ച് എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറിയുടെ ബന്ധുക്കൾ

യുഎസില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ക്യാംപസിനകത്തെ തടാകത്തില്‍ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറി(21) എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെടുത്തത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോട്ടര്‍ഡാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍ റോസ്. ചൊവ്വാഴ്ച മുതലാണ് ആന്‍ റോസ് ജെറിയെ കാണാതായത്. ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ത്ഥിയുടെ മൃതശരീരം കണ്ടെത്തിയതെന്ന് സര്‍വകലാശാല പ്രസിഡന്റ് റവ. ജോണ്‍ ഐ ജെന്‍കിന്‍സാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍.
https://www.facebook.com/Malayalivartha


























