ദുരൂഹതയേറി തലയോട്ടി; മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ തലയോട്ടി കണ്ടെത്തിയതിൽ അന്വേഷണം

കാസര്‍കോട് മടിക്കൈയില്‍ കുറ്റിക്കാട്ടില്‍ തലയോട്ടി കണ്ടെത്തി. മടിക്കൈ എരിക്കുളത്ത് ഗവണ്‍മെന്റ് ഐടിഐക്കു സമീപത്തെ പറമ്ബില്‍നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തലയോട്ടിക്ക് കൂടുതല്‍ പഴക്കം ഇല്ലെന്നു വ്യക്തമായി.
മറ്റു ശരീരഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാസര്‍കോടുനിന്നുള്ള ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന് സംശയമുണ്ട്. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























