കുറ്റിക്കാട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി; ദുരൂഹത വർധിക്കുന്നു
കാസര്‍കോട്ടെ നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്നും മനുഷ്യ തലയോട്ടി കണ്ടെത്തുകയുണ്ടായി. ഇന്ന് രാവിലെയാ യിരുന്നു മടിക്കൈ എരിക്കുളത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ പറമ്പില്‍ നിന്നും തലയോട്ടി കണ്ടെത്തിയത്. പുരുഷന്റെ തലയോട്ടിയായിരുന്നു ഇതെന്ന് ഫൊറൻസിക് വിദഗ്ധര്‍ കണ്ടെത്തി.
തലയോട്ടിക്ക് കൂടുതൽ കാലത്തെ പഴക്കം ഇല്ലെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തുകയുണ്ടായി. മറ്റ് ശരീരഭാഗങ്ങൾ ഒന്നും സമീപ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുമില്ല . കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന പ്രാഥമിക നിഗമനത്തിലാണ്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ പ്രദേശത്തു നിന്നും ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി . കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha