ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു; ഒടുവിൽ താഴെ വീണു
ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു. ജുമാ നമസ്കാരത്തിന് മുൻപ് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നു. ഏറെ നേരം പറന്ന ശേഷമായിരുന്നു ഡ്രോൺ സമീപത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ കന്റീൻ സമീപത്ത് വീണത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പള്ളിക്ക് മുകളിലൂടെ ഡ്രോൺ പറന്നത്.
ജമാ അത്തിൽ ജുമാ നമസ്കാരത്തിന് എത്തിയവരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഡ്രോൺ പറത്തുന്ന സംഘത്തിൽപ്പെട്ട 3 പേരെ കണ്ടെത്തുകയും ചെയ്തു . ഇവരിൽ ഒരാൾ കർണാടക സ്വദേശിയായിരുന്നു. ജമാ അത്ത് ഭാരവാഹികളും നാട്ടുകാരും ഇവരെ ചോദ്യം ചെയ്തു. എന്നാൽ കൃത്യമായ ഉത്തരം ഇവർക്ക് കിട്ടിയിരുന്നില്ല.കുറെ നേരം പറന്ന ശേഷം ഡ്രോൺ പള്ളിമുക്ക് മീറ്റർ കമ്പനി വളപ്പിൽ വീഴുകയും ചെയ്തു. ഇരവിപുരം പൊലീസ് എത്തി ഡ്രോൺ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഉച്ചയ്ക്ക് ശേഷം ഡ്രോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാക്കൾ സ്റ്റേഷനിലെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha