തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽ രേഖപ്പെടുത്താത്ത പണം
തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ് നടന്നു. കണക്കില്‍പ്പെടാത്ത 34,000 രൂപയാണ് റെയ്ഡിൽ പിടികൂടിയത്. വെയിംഗ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.
ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ ചാന്ദ്നി, ഓഫീസ് ജീവനക്കാരന് രാധാകൃഷ്ണൻ എന്നിവരോട് ഹാജരാകാൻ വിജിലൻസ് നിർദേശം നൽകിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല
https://www.facebook.com/Malayalivartha