കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി... പ്രതിസ്ഥാനത്തുനിന്ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ നല്‍കിയ ഹര്‍ജിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. വിചാരണ കൂടാതെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാണ് വെള്ളിയാഴ്ച കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്മേലുള്ള വാദം ഫെബ്രുവരി നാലിന് കോടതി കേള്‍ക്കും.ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായില്ല.
ഇനി കേസ് പരിഗണിക്കുമ്പോള്‍ പ്രതി ഹാജരാകുമോ എന്നതിലും വ്യക്തതയില്ല. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജിതേഷ് ജെ.ബാബു ഹാജരായി.
"
https://www.facebook.com/Malayalivartha


























