പണത്തിന്റെ പേരിൽ തമ്മിൽത്തല്ലി ഭാര്യയും ഭർത്താവും; ഒടുക്കം ഭർത്താവ് കലിപ്പ് തീർത്തത് വാടക വീടിന് തീവച്ച്; സംഭവം എളങ്കുന്നപ്പുഴയിൽ

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. എറണാകുളം എളങ്കുന്നപ്പുഴയില്‍ ഭാര്യയുമായി പണത്തിന്റെ പേരില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീവച്ചു. പുതുവൈപ്പ് പി.ജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വാടക വീടിന് തീവച്ചിട്ട് സ്ഥലം വിട്ടത്. മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടാണ് ഇവര്‍ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്.ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയില്‍ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. സ്മിത ഞാറയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍പൊലീസ് നിര്‍ദേശിച്ചു.ജയപ്രകാശ് ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീ പുറത്തേക്ക് പടര്‍ന്നില്ല. ജനല്‍ച്ചില്ലുകള്‍ മാത്രമാണ് തകര്‍ന്നത്. പൊലീസെത്തിയാണ് തീ കെടുത്തിയത്. തീവച്ചിട്ട് കടന്ന ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കല്‍ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha


























