Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പട്ടിണിക്കിട്ട് കൊലപ്പെടുത്താൻ ശ്രമം; സന്യാസിനി സഭക്കെതിരെ ശബ്‌ദമുയർത്തിയതിന്റെ പേരിൽ നേരിടുന്ന ക്രൂരതകൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര

26 JANUARY 2020 11:39 AM IST
മലയാളി വാര്‍ത്ത

സന്യാസിനി സഭക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ പട്ടിണിക്കിടുകയാണെന്ന് ആരോപണം. സിസ്റ്റര്‍ ലൂസി തന്നെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ പോലും തള്ളിയിരുന്നു.

വത്തിക്കാനില്‍ നിന്നുള്ള മറുപടി വന്നതിന് ശേഷം, തന്നെ മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ പെരുമാറുന്നത്. പത്തോളം കന്യാസ്ത്രീകളുള്ള മഠത്തില്‍ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. ഇവര്‍ക്കൊപ്പമല്ല ഭക്ഷണം കഴിക്കുന്നത്. വേണമെങ്കില്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് നിര്‍ദേശമെന്നും സിസ്റ്റര്‍ പറയുന്നു . സിസ്റ്റര്‍ താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടുകയാണ്. തനിക്ക് പുറത്തേക്കോ അകത്തേക്കോ പോകാനുള്ള സാഹചര്യമില്ലെന്നും പിന്‍വാതിലൂടെയാണ് അകത്ത് കയറുന്നതെന്നും സിസ്റ്റര്‍. ആരെങ്കിലും കാണാന്‍ വന്നാല്‍ പോലും കയറാനുള്ള സാഹചര്യമില്ല.

പൊലീസില്‍ നല്‍കിയ പരാതികളില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും പൊലീസും മഠം അതികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. കന്യാസ്ത്രികള്‍ക്കും നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച നോബിള്‍ തോമസ് പാറക്കലിനുമെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും, പൊലീസും മഠം അധികൃതര്‍ക്കൊപ്പമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു. സഭയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലാണ്.

ഇതിനുശേഷം സഭക്കകത്തെ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ തുറന്നു പറഞ്ഞ് അവര്‍ ആത്മകഥയും എഴുതിയിരുന്നു. ഇതും സഭയിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തിലുള്ളവര്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നും ഇതുമൂലം താന്‍ പട്ടിണിയിലാണെന്നുമാണ് സിസ്റ്ററുടെ ആരോപണം. പോലീസും സഭക്കൊപ്പമാണ്. പലതരത്തിലും മഠത്തിലുള്ളവര്‍ പീഡിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മഠത്തിന്റെ അധികൃതർ മഠത്തില്‍നിന്ന് ഇറങ്ങിപോകാന്‍ നിരന്തരമായി ആവശ്യപ്പെടുന്നതായും സിസ്റ്റര്‍ ആരോപിച്ചു

എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങില്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് അവര്‍ മഠത്തില്‍ തുടരുന്നത്. നേരത്തേയും സിസ്റ്റര്‍ ലൂസിക്കെതിരായി നിരവധി ആരോപണങ്ങളാണ് സന്യാസിനി സഭ ഉയര്‍ത്തിയിരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം ശക്തമായത്. 'സ്നേഹമഴയില്‍' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. 11 കാരണങ്ങളായിരുന്നു സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി കത്തില്‍ അക്കമിട്ട് നിരത്തിയിരുന്നത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ എഫ്‌സിസി സന്യാസി സമൂഹത്തില്‍ നിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയത്. എന്നാല്‍ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടിയെ താല്‍കാലികമായി മരവിപ്പിച്ചിരുന്നു. ഈ ഹര്‍ജി കോടതി ഈ മാസം 29ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (4 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (5 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (5 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (5 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (7 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (8 hours ago)

Malayali Vartha Recommends