കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയില്‍... നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്

കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തുനിന്ന് മണ്ണെടുപ്പ് തടഞ്ഞ യുവാവിനെ ജെ.സി.ബി യന്ത്രം കൊണ്ട് അടിച്ചു കൊന്ന കേസിലെ മുഖ്യപത്രികള്‍ പിടിയിലായി. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെ.സി.ബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലെ സംഘം ജെ.സി.ബിയുമായി മണ്ണ് കടത്താനെത്തിയത്.
മണ്ണ് കടത്തുന്നത് തടഞ്ഞതിനെ തുടര്‍ന്ന് വഴക്കുണ്ടാവുകയും ജെ.സി.ബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത് ചോദ്യം ചെയ്ത സംഗീത് തന്റെ കാറുമായി െത്തി ജെ.സി.ബിയുടെ വഴി മുടക്കി.
കാറില്‍ നിന്ന് പുറത്തിറങ്ങി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























