ശബരിമല പോരാട്ടത്തില്‍ സുരേന്ദ്രന് വിജയം; ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂഢാലോചന കേസിനു തെളിവില്ലെന്ന് പൊലീസ്; ധര്‍മവിജയമെന്ന് വിശ്വാസികള്‍
ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂഢാലോചന കേസിനു തെളിവില്ലെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്, കുടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാളി. ശബരിമല വിഷയത്തില്‍ കെ സുരേന്ദ്രനെതിരായ ഗൂഢാലോചന കേസിനു തെളിവില്ലെന്ന് പൊലീസ് . കെ സുരേന്ദ്രനടക്കം 20 പേരെ പ്രതികളാക്കി എടുത്ത കേസ് ആണ് തെളിവില്ല എന്ന് കണ്ടെത്തി അവസാനിപ്പിക്കാന്‍ അന്വേഷണ ചുമതലയുള്ള ക്രൈബ്രാഞ്ച് ഒരുങ്ങുന്നത്.
ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് സുരേന്ദ്രനെതിരെ കേസ് എടുത്തത്. ദിവസങ്ങളോളം സുരേന്ദ്രനെ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇടത് അനുഭാവ സംഘടനയായ ലോയേഴ്സ് യൂണിയനാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത് .തുടക്കത്തില്‍ 200 പേരെയാണ് പ്രതി ചേര്‍ത്തത്. ശേഷം ഇത് 20 പേരായി മാറി. ആര് എസ് എസ് നേതാവ് വത്സന് തില്ലങ്കേരി അടക്കമുള്ളവരായിരുന്നു പ്രതി സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ ഗൂഢാലോചന നടത്തിയത് തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല . പത്ര വാര്‍ത്തകളല്ലാതെ മറ്റൊന്നും തെളിവുകളായി ശേഖരിക്കാനും കഴിഞ്ഞില്ല. ശബരിമലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഒത്തുകൂടിയെന്ന് രീതിയില്‍ വാദം ഉന്നയിക്കാനും കഴിയില്ല. പരാതിക്കാരന് സ്വമേധയാ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം .
https://www.facebook.com/Malayalivartha