ബ്യൂട്ടി പാർലർ മാനേജരുടെ കൊലപാതകം; പ്രതിയെ തിരഞ്ഞ് പോലീസ് ഹൈദരാബാദിലേക്ക്

കാക്കനാടിനു സമീപം ബ്യൂട്ടി പാർലർ മാനേജർ കൊല്ലപ്പെട്ട കേസിൽ പ്രതിക്കായി പോലീസ് ഹൈദരാബാദിൽ അന്വേഷണം ഉർജ്ജിതമാക്കുന്നു. മാനേജരുടെ കൊലപാതകത്തിൽ പ്രതിയെന്നു കരുതുന്നയാൾ സ്വദേശമായ സെക്കന്തരാബാദിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഹൈദരാബാദിലേക്ക് അന്വേഷണം മാറ്റിയത്. സെക്കന്തരാബാദ് സ്വദേശി വിജയ് ശ്രീധരൻ ആണ് കൊല്ലപ്പെട്ടത്.
കാക്കനാട് ഇടച്ചിറയിലുള്ള മസ്ക്കി ബ്യൂട്ടി പാർലറിലെ മനേജരായിരുന്ന സെക്കന്തരാബാദ് വിജയ് ശ്രീധരനെ ശനിയാഴ്ച രാവിലെ വാടക വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സെക്കന്തരാബാദ് സ്വദേശി ചണ്ഡിരുദ്രയാണ് കൊല നടത്തിയതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. കൃത്യത്തിനു ശേഷം ഇയാൾ സംസ്ഥാനം വിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒല്ലൂരിലാണ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയത്.
കൊച്ചി ഡിസിആർബി എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആന്ധ്രയുടെ വിവിധ ഭാഗത്തേക്കായി നാലു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുകയാണ്. വിജയ് ശുപാർശയിലാണ് ചണ്ഡിരുദ്ര ബ്യൂട്ടി പാർലറിൽ ജോലിക്കെത്തിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇയാൾ കയ്യിൽ കരുതിയിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
മദ്യപാനത്തിനിടെയുണ്ടായ വാർക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിൻറെ നിഗമനം. മുറിയിൽ മദ്യപാനെം നടന്നതിൻറെ ലക്ഷണങ്ങളും പൊട്ടിയ ഗ്ലാസ്സുകളും കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നു മണിക്കു ശേഷം ബ്യൂട്ടി പാർലർ ഉടമയായ ചാലക്കുടി സ്വദേശി എഡ്വിന്റെ കാറിലാണ് വിജയും ചണ്ഡിരുദ്രയും വാടക വീട്ടിലേക്ക് പോയത്. താൻ മടങ്ങിപ്പോകും വരെ വാക്കു തർക്കമൊന്നും നടന്നിട്ടില്ലെന്ന് ഉടമ മൊഴി നൽകിയിരുന്നു.
https://www.facebook.com/Malayalivartha


























