കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു
കൊറോണ രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ അല്ലെന്ന് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ രോഗിയുടെ രക്തസാമ്പിളിന്റെ ഫലമനുസരിച്ചാണ് ഇയാൾക്ക് രോഗമില്ലെന്നു ഉറപ്പിച്ചത് . എന്നാൽ എച്ച് വൺ എന്‍വണ്‍ പണി ഉണ്ടെന്നാണ് വിവരം .
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ 288 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിൽ 72 പേരാണ്നിരീക്ഷണത്തിലുള്ളത്. ഇവരെല്ലാവരും വീടുകളിലാണ്. എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേരിൽ 3 പേർ ആശുപത്രികളിലാണ്. മലപ്പുറത്ത് ചൈനയിൽ നിന്ന് മടങ്ങിയെത്തിയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച പേരാവൂരിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേർ കൊൽക്കത്ത എയർപോർട്ട് വഴിയാണ് എത്തിയത്. ഇവരും നിരീക്ഷണത്തിലാണ്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളിൽ തയറാക്കുകയാണ്. ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ പൊതു ഇടങ്ങളിൽ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുന്നത് ..ഈ ദിവസങ്ങളിൽ മറ്റുള്ളവരുമായി ഇടപെടുന്നതിൽ തികഞ്ഞ മുന്‍കരുതലെടുക്കണമെന്നു നിർദ്ദേശമുണ്ട്
https://www.facebook.com/Malayalivartha