കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു
കൊല്ലം ജില്ലയിലെ കൊട്ടിയത്ത് സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. മൈലാപ്പൂര്‍ സ്വദേശിയായ നൗഫൽ (18) ആണ് മരിച്ചത്. നൗഫൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഞായറാഴ്ച കൊട്ടിയം ജംഗ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നൗഫൽ, ഫവാസ് (19) എന്നിവര്‍ക്കാണ് കുത്തേറ്റത്. കുത്തേറ്റതിനെ തുടർന്ന് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചത്. കുത്തേറ്റ ഫവാസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് 9.50 നാണ് നൗഫൽ മരിച്ചത്. മൈലാപ്പൂര്‍ നാസില മൻസിലിൽ നവാസിൻ്റെ മകനാണ് നൗഫൽ. മേലേവിള വീട്ടിൽ മിതിലാജിൻ്റെ മകനാണ് ചികിത്സയിൽ കഴിയുന്ന ഫവാസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു
https://www.facebook.com/Malayalivartha