Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും


തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും ചുമത്തി

27 JANUARY 2020 05:22 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി.ബി. അശോകന്‍ അറിയിച്ചു. ടിപ്പര്‍ ഓടിച്ചയാളും ജെസിബി ഓടിച്ചയാളും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റിയതെന്ന് പോലീസ് വ്യക്തമാക്കി.

മണ്ണ് കടത്തുസംഘം വന്ന വാഹനങ്ങള്‍ക്ക് മുമ്പില്‍ സംഗീത് തന്റെ കാര്‍ ബ്ലോക്കാക്കി നിര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഗീതുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംഗീത് വീടിനകത്തേക്ക് പോയ തക്കത്തിന് സംഘം കാര്‍ തള്ളി മാറ്റി. ഇതോടെ വീണ്ടും തര്‍ക്കമായി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചെന്ന് മനസ്സിലാക്കിയ പ്രതികള്‍ വാഹനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയത്.

പോലീസ് വന്ന് വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭയത്തിലായിരുന്നു പ്രതികള്‍. മുന്നില്‍ നിന്ന സംഗീതിനെ ഇവര്‍ ആദ്യം ടിപ്പര്‍ക്കൊണ്ട് ഇടിപ്പിച്ചു. വീണയിടത്ത് എഴുന്നേറ്റ് നിന്ന സംഗീതിനെ ജെസിബിക്കൊണ്ട് തള്ളി മാറ്റി. ജെസിബിയുടെ ബക്കറ്റ്‌ക്കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിലും തകര്‍ന്നു വീണു. ഇതുമൂലമുണ്ടായ പരിക്കിനെ തുടര്‍ന്നാണ് സംഗീത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.

പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്-നാല് പേരെ കൂടി പിടികൂടാനുണ്ട്. അവരെ സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്നും തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (5 minutes ago)

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയും കരാറുകാരനുമായ സതീശൻ മരണത്തിന് കീഴടങ്ങി... ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി  (11 minutes ago)

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (7 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (8 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (8 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (8 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (9 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (9 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (11 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (11 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (12 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (12 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (12 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (12 hours ago)

Malayali Vartha Recommends