താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്.
പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം
തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണ്. ഒരുമിച്ച് കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിചേർക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കഴിഞ്ഞ മാസം വിചാരണക്കോടതിയെ സമീപിച്ചത്. എന്നാൽ ദിലീപിനെതിരായി തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹർജി കഴിഞ്ഞ നാലിനു തള്ളിയത്. സമാനമായ കേസുകൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഒരാവശ്യവും പരിഗണിക്കാനാവില്ലെന്നും മേൽക്കോടതിയെ സമീപിക്കാം എന്നും ചൂണ്ടിക്കാണിച്ചാണ് വിചാരണക്കോടതി ദിലീപിന്റെ ആവശ്യം നിഷേധിച്ചത്. ഈ വിധിക്കെതിരെയാണ് ദിലീപ് ഇന്ന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha