കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍. കേസിലെ പ്രതിയായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്.
തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച് കുറ്റം ചുമത്താനാവില്ലെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.
അതേസമയം ഈ കേസ് പ്രത്യേകം വിസ്തരിക്കേണ്ട കാര്യമില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഹര്‍ജിയുമായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha