Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കളി കൈവിടുമ്പോള്‍... അച്ചടക്കം പഠിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ പോര് രൂക്ഷം; കൂടുതല്‍ ശക്തമായി കെ. മുരളീധരന്‍ തിരിച്ചെത്തുന്നു; ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതില്‍ കടുത്ത എതിര്‍പ്പ്

28 JANUARY 2020 10:08 AM IST
മലയാളി വാര്‍ത്ത

തികഞ്ഞ അച്ചടക്കത്തോടെ കോണ്‍ഗ്രസില്‍ പിടിച്ചു നിന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ശക്തമായി തിരിച്ചടിക്കുകയാണ്. കോണ്‍ഗ്രസില്‍ ഏറെ തഴയപ്പെട്ട മുരളീധരന്‍ തുടര്‍ച്ചയായി വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ചു വന്നതോടും സിപിഎമ്മിന്റെ പി. ജയരാജനെ തോല്‍പ്പിച്ച് എംപിയായതോടുമാണ് യോഗം തെളിഞ്ഞത്. പഴയ വീര്യത്തോടെ എല്ലാത്തിനും അഭിപ്രായം പറഞ്ഞ് ആഞ്ഞടിക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലിയാണ് തര്‍ക്കം. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന്‍ എം.പിയുമായുള്ള വാക്‌പോരിനേത്തുടര്‍ന്നാണു പുനഃസംഘടനയേച്ചൊല്ലിയുള്ള ഭിന്നത മറനീക്കിയത്.

ആദ്യഘട്ടം പുനഃസംഘടനയിലെ അതൃപ്തി സെക്രട്ടറിമാരെ നിയമിക്കുന്നതോടെ പരിഹരിക്കാമെന്നായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, രണ്ടാംഘട്ടം പട്ടിക വരുന്നതിനുമുമ്പേ പലരും പരസ്യമായി രംഗത്തെത്തി.

കെ. കരുണാകരനൊപ്പം നിന്നവരെ ഇക്കുറിയും അവഗണിച്ചെന്നു മുരളീധരപക്ഷത്തിനു പരാതിയുണ്ട്. ഗ്രൂപ്പുകള്‍ക്കു തുല്യപ്രാധാന്യം ലഭിച്ചെങ്കിലും പട്ടികയില്‍ കടന്നുകൂടിയതു പതിവുമുഖങ്ങളാണെന്ന വികാരം പൊതുവിലുണ്ട്. പുനഃസംഘടനയേത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ എ ഗ്രൂപ്പിനുള്ളിലും ഭിന്നത രൂക്ഷമായി. അതൃപ്തിയുണ്ടെങ്കിലും സെക്രട്ടറിമാരുടെ പട്ടിക വരുന്നതുവരെ മൗനം പാലിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.

യുവാക്കളെയും വനിതകളെയും അവഗണിച്ചെന്ന പതിവുപരാതിയും ബാക്കി. 34 ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങിയതിനെതിരേ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. മുമ്പ് ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതില്‍ മലബാറില്‍നിന്നുള്ള നേതാക്കള്‍ക്കു കടുത്ത എതിര്‍പ്പുണ്ട്. അതാണു കെ. മുരളീധരന്‍ പ്രകടിപ്പിച്ചത്. മുരളീധരന്റെ വിമര്‍ശനത്തിനു മറുപടിയുമായി മുല്ലപ്പള്ളിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. പരസ്യവിമര്‍ശനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള കര്‍ശനതാക്കീതാണു കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കൂടിയായ മുരളിക്ക് ഇരുവരും നല്‍കിയത്.

പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം. പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം കെപിസിസി പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രസ്താവന അനുവദിക്കാനാവില്ലെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍ വീണ്ടും രംഗത്തെത്തി. പുനഃസംഘനയെക്കുറിച്ചു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. തന്നോടുകാട്ടുന്ന ശൗര്യം പിണറായിയോടും മോദിയോടും കാണിക്കണം. പുറകോട്ടു തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കണ്ടില്ലെന്നു കെ.മുരളീധരന്‍ പരിഹസിച്ചു. മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത യുഡിഎഫ് അണികളെ തിരികെ കൊണ്ടുവരണം.

പരസ്യപ്രസ്തവന ഏതു ഭാഗത്തുനിന്നു വന്നാലും അച്ചടക്കനടപടിയെടുക്കണമെന്നാണ് തന്റെയും അഭിപ്രായമെന്നു മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനു ബിജെപിയുമായി ധാരണയുണ്ടോ എന്നു സംശയിക്കുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കാത്തത് സംശയകരമാണ്. മനുഷ്യച്ചങ്ങലയ്ക്കു പിന്നാലെ പിണറായി ഗവര്‍ണറുടെ സല്‍ക്കാരത്തിന് പോയെന്നും കെ.മുരളീധരന്‍ ആരോപിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends