Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നല്ലകാലം വന്താച്ച്... സുരേഷ് ഗോപിയും ശോഭനയും വരവ് ഗംഭിരമാക്കി; വരനെ ആവശ്യമുണ്ട് ടീസര്‍ ഉയരങ്ങളിലേക്ക്

28 JANUARY 2020 02:01 PM IST
മലയാളി വാര്‍ത്ത

മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയുടേയും ശോഭനയുടേയും കഥാപാത്രങ്ങള്‍ ഏറെ ഹിറ്റായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ രണ്ടുപേരും രണ്ട് തിരക്കിലായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥയിലുമായി. നീണ്ട ഇടവേളയ്ക്ക് ശേഷം ഇവര്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഇതിന്റെ ടീസര്‍ ഹിറ്റായതോടെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ നിലവില്‍ 10 ലക്ഷത്തിലധികം വ്യൂവ്‌സുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണിത്. നായിക കല്ല്യാണി പ്രിയദര്‍ശന്റെ വിവാഹ ആലോചനയും അതിനെ ചുറ്റിയുള്ള രസകരമായ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സഹനടനായ സുരേഷ് ഗോപിയുടെ രസകരമായ സംഭാഷണ രംഗങ്ങളാണ് ടീസറില്‍ എടുത്ത് പറയാവുന്ന മറ്റൊരു സവിശേഷത.

സുരേഷ് ഗോപിക്ക് ജോഡിയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി ശോഭനയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മണിച്ചിത്രത്താഴിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ഗംഗേ ടീസറില്‍ നര്‍മ്മ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഉടനീളം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ടീസര്‍ നായികയേയും സുരേഷ് ഗോപിയേയും കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്നു.

90കളിലെ ഹിറ്റ ജോഡിയായ സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രേക്ഷകരില്‍ കൗത്തുകമുണര്‍ത്തുന്ന ഒരു ടീസര്‍ തന്നെയാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയുടെത്. കല്യാണി പ്രിയദര്‍ശന്റെ അഭിനയമാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോന്‍, അഹമ്മദ്, മീരാ കൃഷ്ണന്‍, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളാകുന്നു. സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെ വേഫാറര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരന്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നിര്‍വഹിക്കുന്നു. തൊബി ജോബിയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
അതിനിടെ പോസ്റ്റിന് നേരെ മോശം കമന്റിട്ടയാളിന് ചുട്ട മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട്, അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍''

അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ, ഒരു ആംഗര്‍ ആയിട്ടോ, എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ'...

വില്ലനായി എത്തി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയായി സൂപ്പര്‍താര പദവിയിലെത്തിയ താരമാണ് സുരേഷ് ഗോപി. ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുരേഷ് ഗോപി കൂടുതല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയ സുരേഷ് ഗോപി രാജ്യസഭാ അംഗമായി. ഇതിനിടയില്‍ ടെലിവിഷന്‍ പരിപാടികളില്‍ ആങ്കറായും അദ്ദേഹം തിളങ്ങി. ഇതിനിടയിലാണ് വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലഭിനയിക്കുന്നതും നല്ല വരവേല്‍പ്പ് ലഭിക്കുന്നതും. ഈ ചിത്രത്തിന്റെ വിജയത്തോടെ സുരേഷ് ഗോപിയും ശോഭനയും വീണ്ടും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends