ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കി... മുടി കൊഴിഞ്ഞിറങ്ങിയപ്പോൾ അർദ്ധനഗ്നയാക്കി ശരീരമാസകലം ആസിഡ് പ്രയോഗം; രൂപ ശ്രീയുടെ കൊലപാതകത്തില്‍ മന്ത്രവാദത്തിന്റെ വേരകുള്‍ തേടി ക്രൈംബ്രാഞ്ച്!!

അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മിയാപദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. അതേസമയം കൊലപാതകത്തില്‍ ദുരൂഹത മാറുന്നില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നാം പ്രതിയും ഇതേ സ്‌കൂളിലെ അദ്ധ്യാപകനുമായ വെങ്കിട്ട രമണ കാരന്തര്‍, രണ്ടാം പ്രതി ഡ്രൈവര്‍ നിരഞ്ജന്‍ കുമാര്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഇവര്‍ ആദ്യം നല്‍കിയ മൊഴി പരിശോധിച്ചപ്പോള്‍ ചില പൊരുത്തക്കേടുകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തില്‍ പുരട്ടിയാലും തെളിവ് നശിപ്പിക്കാന്‍ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താല്‍ ആളെത്തന്നെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു.
രൂപശ്രീയുടെ തലമുടി പോയത് ആസിഡ് പോലുള്ള വസ്തുവിന്റെ സാന്നിധ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജന്‍കുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തില്‍ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാല്‍ കേള്‍ക്കുന്ന അകലത്തിലാണ് അയല്‍പക്കത്തെ വീടുകളെല്ലാം. ഇതെല്ലാം ദുരൂഹമായി തുടരുകയാണ്. കൊലപ്പെടുത്തുമ്ബോള്‍ ധരിച്ച പാന്റ്സും ടീഷര്‍ട്ടും കത്തിച്ചുകളഞ്ഞുവെന്ന് മുഖ്യപ്രതിയുടെ മൊഴി. രൂപശ്രീയുടെ സഹപ്രവര്‍ത്തകനും അദ്ധ്യാപകനുമായ വെങ്കിട്ടരമണയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വീട്ടുവളപ്പില്‍ത്തന്നെയാണ് കത്തിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാസവസ്തു കലര്‍ന്ന വെള്ളം വീപ്പയില്‍നിന്ന് തെറിച്ചു വീണതിനാലാണ് കത്തിച്ചതെന്നാണ് മൊഴി. എന്നാല്‍ വെങ്കിട്ടരമണയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.
കത്തിച്ചവയുടെ കൂട്ടത്തില്‍ രൂപശ്രീയുടെ വസ്ത്രങ്ങളുമുണ്ടോയെന്ന് സംശയമുണ്ട്. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളിലും പ്രതികള്‍ നല്‍കിയ മൊഴിയിലും ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പരിശോധിക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യംചെയ്ലില്‍ വെങ്കിട്ട രമണ കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ജനുവരി 13 മുതല്‍ ഇയാള്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മൊഴിയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നുകൂടി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കൊല്ലപ്പെടുന്ന സമയത്ത് രൂപശ്രീ ധരിച്ചിരുന്ന ആഭരണങ്ങളില്‍ വിവാഹ മോതിരവും ഒരു വളയും മാത്രമേ മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടുള്ളൂ. മാലയും വളകളും അടക്കമുള്ളവ പ്രതികള്‍ എവിടെയെങ്കിലും മാറ്റിവച്ചിരിക്കാനും സാധ്യതയുണ്ട്. ഇതും കണ്ടത്തേണ്ടതുണ്ട്. രൂപശ്രീയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉടലെടുത്തിരിക്കുന്നത്. സ്ത്രീയുടെ മുടി കൊഴിഞ്ഞു പോയത് എങ്ങനെയെന്ന കാര്യത്തില്‍ അടക്കം ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മുടി പിഴുതെടുത്ത് യുവതിയെ നഗ്ന പൂജയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പ്രതികളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.
ലോക്കല്‍ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകന്‍ വെങ്കിട്ടരമണയും ഇയാളുടെ അയല്‍വാസി നിരഞ്ജന്‍കുമാറും നല്‍കിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല. മുടി പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായി അഴുകി തുടങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയില്‍നിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജന്‍കുമാര്‍ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടല്‍ത്തീരത്തേക്കുപോയി. ഇതാണ് പ്രതികള്‍ നല്‍കിയ മൊഴി. ഈ വെള്ളത്തില്‍ രാസവസ്തുക്കള്‍ ഉള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം കൊലപാതക കുറ്റം സമ്മതിക്കാന്‍ വെങ്കട്ട രമണ തയ്യാറായില്ല. പിന്നീട് മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വീണ്ടും പോലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























