Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

2016 ൽ കോൺഗ്രസിന് സംഭവിച്ചത് 2021 ൽ ഇടതിന് സംഭവിക്കും; ഇടതും വലതും തോളിലേറുമ്പോൾ ഹിന്ദുക്കൾ അകലുമെന്ന് ബി ജെ പിക്ക് പ്രതീക്ഷ; പൗരത്വ ബില്ലിനെതിരെ ഇടതു വലതു പക്ഷങ്ങൾ നടത്തുന്ന സമരങ്ങൾ ബി ജെ പിക്ക് ഗുണകരമാകുമെന്ന് കേന്ദ്രം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി സൂചന

28 JANUARY 2020 01:49 PM IST
മലയാളി വാര്‍ത്ത

പൗരത്വ ബില്ലിനെതിരെ ഇടതു വലതു പക്ഷങ്ങൾ നടത്തുന്ന സമരങ്ങൾ ബി ജെ പിക്ക് ഗുണകരമാകുമെന്ന് കേന്ദ്രം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി സൂചന. അടുത്ത തെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തെ ഹിന്ദുക്കൾ ഇല്ലാതാക്കുമെന്ന് അവർ വിശ്വസിക്കുന്നത്. 2016 ൽ കോൺഗ്രസിന് സംഭവിച്ചത് 2021 ൽ ഇടതിന് സംഭവിക്കും.

ബില്ലിനെതിരായി ഇടതുപാർട്ടികൾ നടത്തുന്ന തുടർ സമരങ്ങൾ ഹിന്ദുക്കളെ ഇടതുപക്ഷത്തിൽ നിന്നും അകറ്റുമെന്നാണ് റിപ്പോർട്ടുകൾ. ചില തീവ്ര മത സംഘടനകളുമായി ചേർന്ന് സി പി എമ്മും ഇടതുപക്ഷവും നടത്തുന്ന പ്രക്ഷോഭം ഇടതു പാർട്ടികളിൽ നിന്നും വലിയൊരു വിഭാഗം ഹിന്ദുക്കളെ അകറ്റുമെന്നും കേന്ദ്ര സർക്കാരിന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ ബി ജെ പി വലിയ ജോലിയൊന്നും ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം എന്നറിയുന്നു. എന്നാൽ ദുർബലമായ സംഘടനാ സംവിധാനമാണ് കേരളത്തിലെ ബിജെപിയെ കുരുക്കുന്നത്.

ശബരിമല വിഷയം കോൺഗ്രസിനാണ് ഗുണം ചെയ്തതെങ്കിൽ പൗരത്വനിയമം കോൺഗ്രസിന് ഗുണകരമാകില്ലെന്ന് ബിജെപി കരുതുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. ബിജെപിയെ പോലെ പ്രത്യക്ഷ സമരത്തിനും കോൺഗ്രസ് തയ്യാറായി. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ എൻ എസ് എസിനെ പോലുള്ള സംഘടനകളെ ഒപ്പം കൂട്ടാനായതും കോൺഗ്രസിന്റെ മൈലേജ് ഉയർത്തി. അതാണ് പാർലെമെന്റിൽ ലഭിച്ച തിളക്കമാർന്ന വിജയത്തിന്റെ അടിസ്ഥാനം. ശബരിമലയിൽ നഷ്ടം സംഭവിച്ചത് ബിജെപിക്ക് മാത്രമാണ്. മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടു പോയി എന്നതായി അവരുടെ അവസ്ഥ.

പൗരത്വ ബിൽ വിഷയം ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാനുള്ള സി പി എമ്മിന്റെ തന്ത്രം മാത്രമാണെന്ന് ബിജെപി വിശ്വസിക്കുന്നു. തീവ്രനിലപാടുള്ള മത ന്യൂനപക്ഷ സംഘടനകൾ സി പി എമ്മിന്റെ പോക്കറ്റിലാണ്. അവർ ചെയ്യുന്ന കൊള്ളരുതായ്മകൾ കേരള സർക്കാർ അനുവദിച്ച് കൊടുക്കുന്നു എന്നാണ് ആക്ഷേപം. ഇത്തരം സംഘടനകൾക്ക് അവരുടെ സഹോദരങ്ങളെ രക്ഷിക്കാൻ താത്പര്യമില്ല. പകരം സ്വാർത്ഥ ലക്ഷ്യങ്ങൾ ഊട്ടിയുറപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഇക്കാര്യം ആരും മനസിലാക്കുന്നില്ലെനാണ് ബിജെപിയുടെ ഉയർന്ന നേതാക്കൾ പറയുന്നത്. വൈകാതെ ഇതെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അതെന്തായാലും ഹിന്ദുക്കളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഇത് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.

പൗരത്വബിൽ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളോട് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് യോജിപ്പില്ല. നിയമത്തിന്റെ അപകടവശം കോൺഗ്രസിന് നന്നായറിയാം. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെ പോലുള്ളവർ ഇക്കാര്യത്തിൽ എടുത്തുചാടാത്തത് ഇതു കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പിണറായി അധികാരത്തിൽ എത്തിയത് ഹിന്ദുവോട്ടുകൾ കൂട്ടത്തോടെ കിട്ടിയതുകൊണ്ടാണ്. കോൺഗ്രസ് നേതാക്കൾ ന്യൂനപക്ഷങ്ങളെ അകറ്റിയത് കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ തുടർഭരണം ഇല്ലാതാക്കിയത്. ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുമ്പോൾ ഭൂരിപക്ഷങ്ങൾ അകലും എന്ന യാഥാർത്ഥ്യം കോൺഗ്രസിലെ ചില നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയാണ് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത്. ലീഗിനെ വിശ്വാസത്തിലെടുക്കാൻ മാത്രമാണ് ചെന്നിത്തല ഇടതുപക്ഷത്തിനൊപ്പം സമരത്തിന് ഇറങ്ങിയത്. ലീഗ് മാത്രമാണ് അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നത്. കോൺഗ്രസിന് ഗുണം കിട്ടിയതേയില്ല.

കേന്ദ്ര സർക്കാർ ഇടതു-വലത് ന്യൂനപക്ഷ പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത് രണ്ട് പാർട്ടികളുടെയും അടിവേരിളക്കുമെന്ന് ബിജെപി കരുതുന്നു. എന്നാൽ ബി ജെ പിയുടെ നേത്യപാടവത്തിലെ ദുർബലതയാണ് അവരെ അലട്ടുന്ന വിഷയം. കേന്ദ്ര സർക്കാർ അതീവ രഹസ്യമായി സംസ്ഥാനത്തെ നീക്കങ്ങൾ വീക്ഷിക്കുകയാണ്. ചക്കകുഴയുന്നത്പോലെ കാര്യങ്ങൾ കുഴയട്ടെ എന്നാണ് ബി ജെ പിയുടെ അഭിപ്രായം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends