കുഞ്ഞാലിക്കുട്ടിക്ക് പുല്ലുവില ; ബഷീറിനെ പുറത്താക്കി ;ഇനി കളികൾ വേറെ ലെവൽ ;പൗരത്വ വിഷയത്തിൽ ആര് സമരം സംഘടിപ്പിച്ചാലും പങ്കെടുക്കുമെന്ന് ബഷീർ; ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും യോജിക്കേണ്ടി വരുമെന്നും ബഷീർ

വാദ പ്രതിവാദങ്ങൾക്കിടയിൽ ബേപ്പൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് കെ.എം. ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു. അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ച് സസ്‌പെന്‍ഷന്‍ ചെയുമ്പോഴത്തെ രാഷ്ട്രീയ നേട്ടമായി ഈ പ്രക്ഷോഭങ്ങളെ മുസ്ലിം ലീഗ് കാണുന്നു എന്നതിന്റെ തെളിവായിമാറുന്നു.രാഷ്ട്രീയം മറന്നു രാജ്യത്തിൻറെ പ്രശ്നമായി കണ്ടു എല്ലാവരും സമര പരിപാടികളിൽ സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേരളം ജനതയോട് ആഹ്വാനം ചെയ്തത്. അതുകൊണ്ടുതന്നെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിനു ആളുകളാണ് ശൃംഖലയിൽകണ്ണി ചേരാൻ എത്തിയിരുന്നത്.
ഈ ജന ബാഹുല്യം യു ഡി എഫിനെയുംലീഗിനെയും കുറച്ചൊന്നുമല്ല പരിഭ്രാന്തരാക്കിയത്. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് ബഷീറിനെതിരായ നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്‍ക്കുന്നു എന്ന ആരോപണവുമുണ്ട്.
പൗരത്വ നിയമത്തിനെതിരായി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് ബഷീറിനെതിരായ നടപടി.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജനങ്ങള്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതെന്നും യു.ഡി.എഫിന്റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്നും വിവാദം ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനുഷ്യ മഹാശൃംഖലയില്‍ യു.ഡി.എഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണമെന്ന്എ കെ.മുരളീധരന്‍ എം.പി പറഞ്ഞിരുന്നു.എന്നാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള കടമയാണ് താന്‍ നിറവേറ്റിയതെന്നാണ് കെ.എം ബഷീര്‍ മനുഷ്യ ചങ്ങലയില്‍ പങ്കെടുത്തതിനെ പറ്റി നേരത്തെ പ്രതികരിച്ചത്.
എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാ ശൃംഖലയില്‍ പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























