മുൻ മന്ത്രിയുടെ പി.എ യുടെ മകൾ പ്രതിയായ അറുപത് ലക്ഷം രൂപയുടെ തൊഴിൽ തട്ടിപ്പ് കേസ് പോലീസ് എഴുതി തള്ളി

കേസിൽ പ്രതിയെ കുറ്റവിമുക്തയാക്കി സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിക്കുന്നതിൽ ആക്ഷേപം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനായി ഇരകളായ പരാതിക്കാർക്ക് കോടതി നോട്ടീസയച്ചു. പരാതിക്കാരായ ഇരകളുടെ ഭാഗം കേൾക്കാനായാണ് നോട്ടീസ് അയച്ചത്.
മുൻ യുഡിഎഫ് മന്ത്രി സഭയിലെ ദേവസ്വം വകുപ്പ് മന്ത്രിയും അമരവിള സ്വദേശിയുമായ വി.എസ്. ശിവകുമാറിന്റെ രക്ത ബന്ധുവും മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമായ വാസുവിന്റെ മകൾ കഴക്കൂട്ടം ടെക്നോപാർക്ക് ജീവനക്കാരി ഇന്ദുജയാണ് അറുപത് ലക്ഷത്തോളം രൂപയുടെ തൊഴിൽ തട്ടിപ്പു കേസിലെ പ്രതി.
വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുന്തിയ മാസ ശമ്പളത്തിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപ കൈപ്പറ്റി ചെക്ക് ലീഫുകൾ നൽകിയ ശേഷം വാഗ്ദാനം ചെയ്ത ജോലി വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇരകൾക്ക് പണം പോലീസ് സ്റ്റേഷൻ മുഖേന തിരികെ കിട്ടിയതായും മേൽ പരാതിയില്ലെന്ന് ഇരകൾ മൊഴി നൽകിയെന്നുമാണ് മ്യൂസിയം പോലീസിന്റെ റിപ്പോർട്ട്. അതേ സമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനാക്കുറ്റത്തിന്റെ ശിക്ഷ പറയുന്ന വകുപ്പായ 420 കോടതിയുടെ അനുമതിയോടെ മാത്രം വാദി - പ്രതികൾ തമ്മിൽ രാജിയാകാവുന്ന വകുപ്പാണ്. കേസന്വേഷണ ഘട്ടത്തിൽ പോലീസ് കോടതിയുടെ അധികാരം കവർന്നെടുത്തത് സങ്കീർണ്ണമായ നിയമ പ്രശ്നങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
വഞ്ചനാ കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം കോടതിയിൽ ഇരകളായ പരാതിക്കാരും പ്രതികളും ചേർന്ന് സംയുക്ത രാജി ഹർജി സമർപ്പിച്ച് കോടതിയുടെ അനുമതിയോടെ രാജിയായി ഇരകളുടെ മൊഴിയെടുത്ത ശേഷം പ്രതിയെ വിട്ടയക്കണമെന്നതാണ് ക്രിമിനൽ നടപടിക്രമം നിഷ്കർശിക്കുന്നത്.
കേസുകൾ സ്റ്റേഷൻ വഴി ഒത്തുതീർപ്പാക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥരായ സർക്കിൾ ഇൻസ്പെക്ടർ , സബ്ബ് ഇൻസ്പെക്ടർ , റ്റൈറ്റർമാർ തുടങ്ങിയവർക്ക് ശതമാന നിരക്കിൽ വിഹിതം കിട്ടുന്നതിനാലാണ് കോ'ടതിയുടെ അധികാരം കവർന്നെടുത്ത് ഷോർട്ട് കട്ടിലൂടെ കേസ് റഫർ റിപ്പോർട്ട് ചെയ്യാൻ പോലീസ് വ്യഗ്രത കാട്ടുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
2016 ൽ ശിവകുമാർ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയ ശേഷം ചെയ്യാമെന്നേറ്റ കാര്യം നിറവേറ്റാത്തതിനാൽ പണം തിര്യെ ചോദിച്ച് നൽകാത്തതിനാൽ അന്യദേശത്ത് പഠിക്കുന്ന മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്താണ് പണം തിര്യെവാങ്ങിയത്. മധ്യസ്ഥനായി നിന്നതാകട്ടെ കേരളാ പോലീസിലെ തലപ്പത്തുള്ള ഉന്നതനും. ഇലക്ഷൻ ഡിക്ലയർ ചെയ്തതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് മന്ത്രിക്ക് വാഗ്ദാനം നിറവേറ്റാനാകാതെ വന്നത്. എന്നാൽ കൈക്കൂലി പണം തിരികെ നൽകാൻ വിസമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























