Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കെ പി എ മജീദ് ഔട്ട് ?; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെ ലീഗിൽ പടയൊരുക്കം; മജീദിനെതിരെ കലാപം രൂക്ഷമായത് ഇടതുപാർട്ടികൾ നടത്തിയ മനുഷ്യ ശൃംഖലയിൽ ലീഗ് പ്രവർത്തകർ അണിനിരന്നത് ചോദ്യം ചെയ്തതിന്

28 JANUARY 2020 04:40 PM IST
മലയാളി വാര്‍ത്ത

ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെതിരെ ലീഗിൽ പടയൊരുക്കം. ഇടതുപാർട്ടികൾ നടത്തിയ മനുഷ്യ ശൃംഖലയിൽ ലീഗ് പ്രവർത്തകർ അണിനിരന്നത് ചോദ്യം ചെയ്തതിനാണ് മജീദിനെതിരെ കലാപം രൂക്ഷമായത്.

പി.കെ. കുഞ്ഞാലികുട്ടിയും എം കെ മുനീറും അടക്കമുള്ള നേതാക്കളാണ് മജീദിനെതിരെ രംഗത്തെത്തിയത്. ദേശീയ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത അണികളെ വിലക്കേണ്ട കാര്യമില്ലെന്നും അതൊരു പൊതു വികാരമായി കരുതിയാൽ മതിയെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ശ്യംഖലയിൽ പങ്കെടുക്കണമെന്നോ വേണ്ടെന്നോ പാർട്ടി പറയാത്ത സാഹചര്യത്തിൽ അതിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നാണ് എം കെ മുനീർ പറഞ്ഞത്.

മുസ്ലീം ലീഗിന്റെ ഇടതു മുന്നണി ബന്ധത്തെ ശക്തിയുക്തം എതിർക്കുന്നയാളാണ് മജീദ്. അദ്ദേഹം മുജാഹിദ് വിഭാഗക്കാരനാണ്. എന്നാൽ ഇടതുമുന്നണിയുമായി മ്യദ്യൂ സമീപനം മതിയെന്ന നിലപാടാണ് കുഞ്ഞാലികുട്ടിക്കും മുനീറിനും ഉള്ളത്. ഇത് മുന്നിൽ കണ്ടാൽ മുല്ല പള്ളി ഇടതുമുന്നണിക്കെതിരെ ശക്തമായി രംഗത്തെത്തിയത്.

ദേശീയ തലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന്റെ പാളയത്തിൽ നിന്നും പുറത്തുകടക്കാൻ ഏറെ നാളായി ലീഗ് ആഗ്രഹിക്കുന്നുണ്ട്. രാഹുൽഗാന്ധിയും സോണിയയും പ്രിയങ്കയും ബി ജെ പി സർക്കാരിനോട് കാണിക്കുന്ന മ്യദു സമീപനത്തിൽ ലീഗ് നേതാക്കൾക്ക് അടങ്ങാത്ത അമർഷമുണ്ട്. പിണറായി ഉൾപ്പെടെയുള്ള സി പി എം നേതാക്കളുമായി ലീഗ് നേതാക്കൾക്ക് അടുത്ത ബന്ധമുണ്ട്. അതിന്റെ അടിസ്ഥാനം ബിജെപി വിരുദ്ധത തന്നെയാണ് .

പി കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റജീന കേസിൽ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിയെ സി പി എം സംരക്ഷിച്ചു നിർത്തിയത് പിണറായിയുടെ ഇടപെടൽ കാരണമാണ്. ഐസ്ക്രീം ഒതുക്കി തീർത്തത് നായനാർ സർക്കാരിന്റെ കാലത്താണ്. പിണറായിയുടെ വിശ്വസ്തനായിരുന്ന പി. ശശിയാണ് കുഞ്ഞാലികുട്ടിക്ക് വേണ്ടി അന്ന് നില കൊണ്ടത്. പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ സി പി എം വിശ്വസ്തനായിരുന്ന എം കെ ദാമോദരൻ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേസ് വാദിക്കാൻ എത്തി.

കുഞ്ഞാലിക്കുട്ടിയും മുനീറും 2021 ൽ ഇടത് മുന്നണിയിലാണോ വലതുമുന്നണിയിലാണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യു ഡി എഫ് 2021 ൽ അധികാരത്തിൽ എത്താതിരുന്നാൽ സ്വാഭാവികമായും ലീഗ് ഇടതു മുന്നണിയിലായിരിക്കും. ലീഗ് വർഗീയ കക്ഷിയല്ലെന്ന ഇ എം എസിന്റെ പ്രസ്താവനയായിരിക്കും സി പി എമ്മിന് തുണയായി തീരുക.

രമേശ് ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാൻ ലീഗിന് വിഷമമുണ്ട്. അതേസമയം ഉമ്മൻചാണ്ടിയെ നേതാവായി അംഗീകരിക്കാൻ ലീഗ് തയ്യാറാണ്. അതിനിടെ മജീദിന്റെ സമ്മർദ്ദത്തിൽ ശൃംഖലയിൽ പങ്കെടുത്ത നേതാവിനെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെയും ലീഗിൽ മുറുമുറുപ്പുണ്ട്. ലീഗുമായി ബന്ധപ്പെട്ട സമസ്ത ശ്യംഖലയിൽ പങ്കെടുത്തു. പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കുന്നത് ഇടതുമുന്നണി മാത്രമാണെന്നും ഇന്നല്ലെങ്കിൽ നാളെ ലീഗിന് അതിന് പിന്നാലെ വരേണ്ടി വരുമെന്നും മന്ത്രി കെ റ്റി ജലീൽ പറഞ്ഞത് ഇത് ലക്ഷ്യമിട്ടാണ്.

മന്ത്രി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും ലീഗിന്റെ യുവനേതൃത്വത്തെ മാറ്റിയത് സി പി എം സംസ്ഥാന നേതൃത്വമാണ്. പൊതുശത്രു ബി ജെ പിയാണെന്നും അതിനെതീരെ വേണം അണിനിരക്കേണ്ടതെന്നും ലീഗ് നേതാക്കൾ വിശ്വസിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (11 hours ago)

Malayali Vartha Recommends