എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ രണ്ടാം വിവാഹം കഴിച്ച ഡ്രൈവറായ യുവാവ്, രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചതിന് ബാലാവകാശ നിയമപ്രകാരം കേസ്

മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്റുമായ യുവാവ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് രണ്ടാം വിവാഹം ചെയ്തതിനെ തുടര്‍ന്ന് യുവാവും രണ്ടാം ഭാര്യയും പോലീസ് പിടിയിലായി. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് കഴിഞ്ഞ ദിവസം
അറസ്റ്റിലായത്.
ലിജോ ജോസഫ് ഡ്രൈവറായി ജോലി നോക്കുന്ന മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് ബിസ്മിത. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ലിജോ, ബിസ്മിതയെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.
ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിജോയും ബിസ്മിതയും പ്രണയത്തിലായിരുന്നെന്നും ഇരുവരും ഒളിച്ചോടുകയായിരുന്നെന്നും വ്യക്തമാകുന്നത്. വിവാഹിതരായി തിരികെ വരുമ്പോഴാണ് ഇരുവരും പോലീസ് പിടിയിലായത്.
തന്നെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന ഭാര്യയുടെ പരാതി പ്രകാരം ലിജോക്ക് എതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു. കൃത്യത്തിന് കൂട്ടു നിന്നതിനാണ് വിദ്യാര്‍ത്ഥിനിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























