പോലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പോലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്‌എഫ്‌ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ട് പേർ ഒളിവിലാണ് . പാലായിലെ പോളിടെക്നിക് കോളേജില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിഷ്ണു എന്‍ ആറിന്‍റെ നേതൃത്വത്തിലുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകർ പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥ തും ഭീഷണിപ്പെടുത്തുകയായിരുന്നു.
പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിച്ചു. പക്ഷേ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയും സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് വരെ വിഷ്ണുവും സംഘത്തിലെ മറ്റ് രണ്ട് പേരും പാലാ നഗരത്തിലുണ്ടായിരുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുത്തിയിരുന്നില്ല.സിപിഎം സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നതെന്ന ആക്ഷേപം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha


























