Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കെല്‍ട്രോണിനെ ബ്രോക്കര്‍ കമ്പനിയാക്കി; മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിൽ; സിഎജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

20 FEBRUARY 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ചില ഉപജാപക സംഘത്തിന്റെ പിടിയിലായെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. കെല്‍ട്രോണിനെ സര്‍ക്കാര്‍ ബ്രോക്കര്‍ കമ്ബനിയാക്കി മാറ്റിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. സിഎജി അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് നല്‍കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

'ആഭ്യന്തര സെക്രട്ടറിക്ക്‌ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ റിപ്പോര്‍ട്ട്‌. മുഖ്യമന്ത്രി ഈ അന്വേഷണത്തെ ഭയക്കുന്നു. ശരിയായ അന്വേഷണം നടന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്കെ എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി .

'മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ബണ്‍ പതിപ്പാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. അഴിമതിയില്‍ രണ്ട് പേര്‍ക്കും ഒരേ മുഖമാണ് ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പഴയത് തന്നെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കഴിഞ്ഞ ദിവസം സി പി എം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ തങ്ങള്‍ എതിരാണെന്നാണ്. ആ നിലപാട് തന്നെയാണോ സര്‍ക്കാരിനും ഉള്ളത്. ഇക്കാര്യം ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും' സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ഈ മാസം 26 ന് ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തിരുവനന്തപുരത്ത് എത്തും. അന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ അമിത് ഷായെ സ്വീകരിക്കും. അതിന് തൊട്ടുമുന്നോടിയായാണ് നിയമന പ്രഖ്യാപനം വന്നിരിക്കുന്നത്.

ദേശീയ തലത്തില്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കുന്നതിനു വേണ്ടിയാണ് പ്രഖ്യാപനത്തിന് ഇത്രയും സമയം എടുത്തത്. കുമ്മനം രാജശേഖരന് എന്ത് പദവി നല്‍കുമെന്ന സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ കടുംപിടുത്തമാണ് പ്രഖ്യാപനം വൈകിപ്പിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യഘട്ടം മുതല്‍ പരിഗണിച്ചിരുന്നത് കെ സുരേന്ദ്രന്റെ പേരായിരുന്നു.

നിലവില്‍ ബിജെപി സംസ്ഥാന ഘടകം നിര്‍ജീവമായ അവസ്ഥയിലാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനകീയ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിന് സംസ്ഥാനത്ത് സാധിച്ചിട്ടില്ലെന്നായിരുന്നു വിലയിരുത്തല്‍. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നു. ഇവയ്‌ക്കെല്ലാം അറുതി വരുത്തുകയാണ് കെ സുരേന്ദ്രന്റെ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല നേരിട്ട് നിയന്ത്രിക്കാനാവുന്ന സംഘടനാ സംവിധാനം കേരളത്തില്‍ വേണമെന്ന് ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു.

ചാനല്‍ സ്റ്റുഡിയോകളിലും ഫേസ്ബുക്കിലും ഒതുങ്ങിനില്‍ക്കുന്ന പ്രതികരണങ്ങള്‍ തെരുവിലേക്ക് എത്തിക്കാന്‍ കെ സുരേന്ദ്രന് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ അടക്കം ഇടപെട്ടുവെന്നതും നേട്ടമായി. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് നിയോഗിച്ച ആളുകള്‍ക്ക് കാര്യമായി സംസ്ഥാനത്ത് ഒന്നും ചെയ്യാനായില്ലെന്ന ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തലും കെ സുരേന്ദ്രന്റെ പേരിലേക്ക് അധ്യക്ഷ പദവി എത്തിക്കുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (14 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (25 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (28 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (46 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (3 hours ago)

Malayali Vartha Recommends