വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടി.. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു..കാരണം ‘റാപന്‍സല്‍ സിന്‍ഡ്രോം’..

നെയ്യാറ്റിന്‍കരയിലെ ഒന്‍പതു വയസുകാരിക്കു സംഭവിച്ചത് ഈ ശീലത്തിന്റെ ഭാഗമായുള്ള ദുരനുഭവമാണ്. തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു.തുടര്‍ച്ചയായ വയറു വേദനയും ഛര്‍ദിയും മൂലമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. വിശദപരിശോധനയില്‍ കുട്ടിക്കു ലോകത്തില്‍ തന്നെ നൂറില്‍ താഴെ ആള്‍ക്കാരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ എന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി.
മാനസിക സമ്മര്‍ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടക്കുന്ന മുടി ദഹിക്കാതെ കുടലില്‍ കട്ടിയുള്ള തടസ്സമായി മാറി.നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ബിജു ഐ.ജി.നായരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. ആശുപത്രിവിട്ട കുട്ടി, പൂര്‍ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടര്‍ പറഞ്ഞു.
ഹെയര്‍ പുള്ളിംഗ് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന ഈ രോഗത്തിന് ട്രൈക്കോടില്ലോമാനിയ എന്നും പേരുണ്ട്. 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത് . രോഗം ബാധിച്ചവരില്‍ 10 -20 ശതമാനം പേര്‍ സ്വന്തം തലമുടി കഴിക്കാന്‍ ആരംഭിക്കും. ഈ ആവസ്ഥയെ ട്രൈക്കോഫാഗിയ എന്നാണ് പറയുന്നത്. ക്രമേണ രോഗം ബാധിച്ചയാളുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങുകയും ചെയ്യും. ശരീരത്തില്‍ അള്‍സര്‍ ഉണ്ടാകുക, ചെറുകുടലിന്റെ പ്രവര്‍ത്തനം നിലയ്ക്കുക എന്നിവ റാപുന്‍സല്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.‘
മുടി എന്നത് ജൈവികവിഘടനത്തിന് വിധേയമാകാത്തവയാണ്. ഉദാഹരണത്തിന് ഈജിപ്റ്റില്‍ നിന്ന് കണ്ടെത്തിയ മമ്മികളുടെ കാര്യം എടുക്കാം. മമ്മികളില്‍ ഇപ്പോഴും കേടുകൂടാതെയിരിക്കുന്ന ഒരേയൊരു വസ്തു അവരുടെ തലമുടിയാണ്. അതുകൊണ്ട് തന്നെ ശരീരത്തിനുള്ളില്‍ അവ എത്തിപ്പെട്ടാന്‍ ആന്തരികാവയങ്ങളുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും എന്നുള്ളതില്‍ സംശയം വേണ്ട,’നഖം കടിക്കുക, ചുണ്ടുകള്‍ കടിക്കുക എന്നിവ പോലെയുള്ള ചില ലക്ഷണങ്ങളാണ് റാപുന്‍സല്‍ രോഗം ബാധിക്കുന്നവര്‍ ആദ്യം പ്രകടിപ്പിക്കുക.
എന്നാല്‍ ക്രമേണ ലക്ഷണങ്ങള്‍ വര്‍ധിച്ചു വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്താണ് ഈ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.രോഗം ബാധിച്ചവര്‍ തലമുടി കഴിക്കുന്നത് പോലും പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ടെന്നുവരില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നാണക്കേട് കാരണം ഇക്കാര്യം പുറത്ത് പറയാതിരിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയാതെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും
https://www.facebook.com/Malayalivartha



























