ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടത് ഏഴ് മലയാളികളാണ്.ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമതെത്തി.
ദേശീയ തലത്തിൽ 5.75 ബില്യൺ ഡോളർ(ഏകദേശം 55,200 കോടി രൂപ) ആസ്തിയുമായി ദേശീയ തലത്തിൽ യൂസഫലി 47-ാം സ്ഥാനത്താണ്. മലയാളി കുടുംബങ്ങളിൽ 24ാം സ്ഥാനത്തുള്ള മുത്തൂറ്റ് കുടുംബമാണ് ഒന്നാമത്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് ഉടമകളായ മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി 9.2 ബില്യൺ ഡോളറാണ്. (ഏകദേശം 88,320 കോടി രൂപ).
ജോയ്ആലുക്കാസ് 5.4 ബില്യൺ ഡോളർ(51,840 കോടി രൂപ) ആസ്തിയുമായി ദേശീയ തലത്തിൽ 52-ാം സ്ഥാനത്തും മലയാളികളിൽ മൂന്നാമതുമെത്തി.
ആർ. പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 4.1 ബില്യൺ ഡോളർ(39,360 കോടി രൂപ) ആസ്തിയോടെ ദേശീയ തലത്തിൽ 71-ാം സ്ഥാനത്താണ്. ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി 4 ബില്യൺ ഡോളറുമായി(38,400 കോടി രൂപ) 75-ാം സ്ഥാനത്തും ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി മേനോൻ 3.80 ബില്യൺ ഡോളറുമായി(36,480 കോടി രൂപ) 79-ാം സ്ഥാനത്തുമാണ്.
കല്യാൺ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ് കല്യാണരാമൻ 3.55 ബില്യൺ ഡോളറുമായി(34,080 കോടി രൂപ) 87-ാം സ്ഥാനത്തെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























