ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കത്തിൽ ഇത്തവണ 21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്....

ഏഷ്യൻഗെയിംസിന്റെ 20-ാം പതിപ്പിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യ. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമുൾപ്പെടെ 85 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ന് ശേഷിക്കുന്ന ഇക്വസ്ട്രിയൻ ജമ്പിംഗ് സിംഗിൾസിൽ ഉസ്‌ബക്കിസ്ഥാൻ താരത്തിന് പൊന്നായാൽ മാത്രമേ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നഷ്ടമാകുകയുള്ളൂ.
കഴിഞ്ഞ ഹാംഗ്‌ചോ ഏഷ്യൻ ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നെങ്കിലും ആകെ മെഡൽ നേട്ടത്തിൽ സെഞ്ച്വറി തികച്ചിരുന്നു (106 മെഡലുകൾ).ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിക്കുകയും ചെയ്തു. ഇന്നലെ 5 സ്വർണവും 2 വീതം വെള്ളിയും വെങ്കലവും നേടാൻ കഴിഞ്ഞു. ഗെയിംസിലെ അവസാന ഇനമായിരുന്ന പുരുഷ ഹോക്കിയിൽ സ്വർണം നിലനിറുത്തിയാണ് ഇന്ത്യ ഉസ്ബക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയത്.
ഫൈനലിൽ പാകിസ്ഥാനെ കീഴടക്കിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമും സ്വർണം നിലനിർത്തുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ടായിരുന്നു. അമ്പെയ്‌ത്ത് റീകർവ് വനിതാ സിംഗിൾസിൽ 17കാരി കുംകും മൊഹോദും ഗോൾഫിൽ വനിതാ സിംഗിൾസിൽ പ്രണവി ഉർസും ഗുസ്തിയിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്‌റാവത്തും സ്വർണം നേടി. ഗെയിംസ് ഇന്ന് അവസാനിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























