വഴിയരികിൽ കിടന്ന സ്വർണ്ണം ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ചു; കുട്ടികൾ മാതൃകയായി
കളഞ്ഞു കിട്ടിയ രണ്ടര പവന് തിരികെ നല്കി വിദ്യാര്‍ഥിനികള്‍ മാതൃകയായി. വഴിയില്‍ നിന്നുമായിരുന്നു കുട്ടികൾക്ക് രണ്ടര പവന് ആഭരണം കളഞ്ഞുകിട്ടിയത്. അവർ ഉടൻ തന്നെ അത് തിരികെ നല്‍കുകയും ചെയ്തു. ചെറുതുരുത്തി ഗവ. ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പി.കെ. ഗോപിക, സി.ആര്. വിസ്മയ, സി.എസ്. സൂര്യ, എന്‍.ആര്. രശ്മി എന്നിവര്‍ക്കാണ് നെടുമ്പുര റോഡില്‍നിന്നും കൈച്ചെയിന്‍ കിട്ടിയത്.
ഇവര്‍ നെടുമ്പുര പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളാണ്. സ്വര്‍ണാഭരണം ഇവര്‍ പ്രധാനാധ്യാപിക ഷൈനി ജോസഫിന് കൈമാറുകയാണ് ചെയ്തത്. തുടര്‍ന്ന് ഉടമയായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി രക്ഷിതാക്കളോടൊപ്പം സ്കൂളില്‍ എത്തി ഏറ്റുവാങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha