കെ.എസ്.ആര്‍.ടി.സിയുടെ ജന്മദിനം(കണ്ണീര്‍ദിനം); തിരുപ്പൂരില്‍ വോള്‍വോ ബസ് അപകടത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്ടമായതോടെ കെ.എസ്.ആര്‍.ടി.സിയുടെ ജന്മ ദിനം കേരളത്തിന് കണ്ണീര്‍ ദിനം

കണ്ണീര്‍ദിനമായി കെ.എസ്.ആര്‍.ടി.സിയുടെ ജന്മദിനം. തിരുപ്പൂരില്‍ വോള്‍വോ ബസ് അപകടത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്ടമായതോടെ കെ.എസ്.ആര്‍.ടി.സിയുടെജന്മ ദിനം കേരളത്തിന് കണ്ണീര്‍ദിനമായി. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാർട്ട്മെന്റ് എന്ന പേരില്‍ 1938 ഫെബ്രുവരി 20നാണ് െക.എസ്.ആര്‍.ടി.സിയുടെ ആരംഭം.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ആണ് രാജ്യത്തിെന്റ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് സ്ഥാപിച്ചത്. തിരുവനന്തപുരം-കന്യാകുമാരി പാത ദേശസാല്‍കരിച്ചതിനാല്‍ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളില്‍നിന്ന് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ അന്ന് നിയമനത്തിന് മുന്‍ഗണന നല്‍കി. ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത, പെര്‍കിന്‍സ് ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച 60 ബസുകളായിരുന്നു ആദ്യത്തെ ബസുകളുടെ ശ്രേണി. സംസ്ഥാന മോട്ടോര്‍ സര്‍വിസ് ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവ് 1938 ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സര്‍ക്കാര്‍ വകയിലെ ബസ് സര്‍വിസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാര്‍. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിെന്റ അസിസ്റ്റന്റ് ഓപറേറ്റിങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാള്‍ട്ടറിനെയാണ് രാജാവ് ഗതാഗത വിഭാഗത്തിെന്റ സൂപ്രണ്ട് ആയി നിയോഗിച്ചത്. സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവറും. ഈ ബസും മറ്റ് 33 ബസുകളും കവടിയാര്‍ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകര്‍ഷകമായ കാഴ്ചയായിരുന്നു. സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസുകളുടെ ബോഡി നിര്‍മിച്ചത്.
സ്വാതന്ത്ര്യത്തിന് ശേഷം റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമം 1950ല്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ 1965ല്‍ കെ.എസ്.ആര്‍.ടി.സി നിയമങ്ങള്‍ക്ക് രൂപം നല്‍കി. ഗതാഗതത വകുപ്പ് 1965 ഏപ്രില്‍ ഒന്നിന് സ്വയംഭരണ സ്ഥാപനമാക്കി പ്രഖ്യാപനം നടന്നു. കേരള സര്‍ക്കാരിെന്റ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എന്നപേരില്‍ സ്ഥാപിതമായത് 1965 മാര്‍ച്ച് 15നാണ്.
അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികളാണ്. ഇരുപതോളം പേർക്കു പരുക്കേറ്റു. എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചൻ കെ.എ (40) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം.എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചു.
15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ കേരള സർക്കാർ തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
തിരുപ്പൂരില്‍ അപകടത്തില്‍ മരിച്ചവര്‍ ഏറെയും ബസിന്റെ വലതുവശത്ത് ഇരുന്നവവരാണ്. ലോറി നിയന്ത്രണംവിട്ട് ഈ വശത്തേക്കാണ് ഇടിച്ചുകയറിയത്. ലോറി ഡിവൈഡര്‍ തകര്‍ത്തു മറുവശത്തുകൂടി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നു. ടയറുകള്‍ പൊട്ടിയ നിലയിലായിരുന്നു. ബസില്‍ ഇടതുഭാഗത്ത് ഇരുന്നവര്‍ക്കു നേരിയ പരിക്കാണ് ഏറ്റത്. അപകടം നടക്കുന്പോള് യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ചില സീറ്റുകള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയി.
https://www.facebook.com/Malayalivartha

























