Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

അപകടത്തിൽ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമായിരുന്നു ഇരുന്നത്; ഇടയ്ക്ക് വച്ച് താൻ ഉറങ്ങിപ്പോയി; വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രം മനസ്സിൽ; പിന്നെ കാണുന്നത്; അപകട കയത്തിൽ നിന്നും രക്ഷപ്പെട്ട മലയാളി പെൺകുട്ടിയുടെ നടുക്കുന്ന അനുഭവം

20 FEBRUARY 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി

തമിഴ്‌നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം കേരളം അറിഞ്ഞത് ഞെട്ടലോടെയായിരുന്നു . ആ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് മലയാളിയായ വിദ്യാർത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസിൽ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് താൻ അപകടത്തിൽ നിന്നും നിസാര പരിക്കുകളോട് കൂടെ രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി എന്ന യാത്രക്കാരി പറയുന്നുത്. ആ ഭയാനകമായ നിമിഷങ്ങളെ പറ്റി കുട്ടി പറയുന്നത് ഇങ്ങനെ ആണ്. ബെംഗളുരുവിൽ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി. അപകടത്തിൽ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമായിരുന്നു ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച് താൻ ഉറങ്ങിപ്പോയെന്നും അതിനാൽ കണ്ടക്ടർ സീറ്റിൽ നിന്നും എഴുന്നേറ്റ് പോയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. കണ്ടക്ടർ മരിച്ച വിവരം വാർത്തകളിലൂടെ മാത്ര മാംണ് ഒടുവിൽ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു.'അപകടത്തിന്റെ ആഘാതത്തിൽ ഒന്നുംതന്നെ ഓർമയിലില്ല.

വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ മനസിലുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആംബുലൻസിലേക്ക് ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ചികിത്സകൾ നൽകിയിരുന്നു.- ഭീതിജനകമായ നിമിഷങ്ങളെ ഓർത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു നിർത്തുന്നു.ബസിലെ മറ്റ് യാത്രക്കാരെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ബസിന്റെ വലതുഭാഗത്ത് ഇരുന്നവരെയാണ് അപകടത്തിന്റെ ആഘാതം കാര്യമായി ബാധിച്ചതെന്നും ശ്രീലക്ഷ്മി പറയുന്നു. കാലിന് നേരിയ പരിക്ക് മാത്രമേറ്റ ശ്രീലക്ഷ്മി ചികിത്സയ്ക്ക് ശേഷം തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണ് ചെയ്തത്. രക്ഷിതാക്കൾ എത്തിയ ശേഷം താൻ നാട്ടിലേക്ക് മടങ്ങുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തിൽ 20 പേർ മരണപ്പെട്ടിരുന്നു.

25 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽ 5പേർ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരിൽ 42 പേരും മലയാളികളാണ്. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ടി.ഡി. ഗിരീഷ്, ബൈജു എന്നിവർ തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു . യാത്രക്കാരായ ഇഗ്‌നി റാഫേൽ, കിരൺകുമാർ, കൃഷ്, ജോർദാൻ, റോസ്‌ലി, വിനോദ്, ക്രിസ്റ്റഫർ, റഹീം, നവീൻ ബേബി എന്നിവരെ തിരിച്ചറിഞ്ഞു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലുള്ളവരാണ് മരിച്ചവർ. അപകടത്തിൽ ഉൾപ്പെട്ട കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടു മന്ത്രിമാരെ തമിഴ്‌നാട്ടിലേക്ക് അയച്ചു. രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്‌ആര്‍ടിസി ആര്‍എസ് 784 നമ്ബര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടര്‍നടപടികള്‍ക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്‌ആര്‍ടിസി ഇന്‍സ്‌പെക്ടര്‍മാരും സംഭവസ്ഥലത്തെത്തി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും സംഭവസ്ഥലത്തേക്ക് പോകും.കോയമ്ബത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (15 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (26 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (29 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (47 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (3 hours ago)

Malayali Vartha Recommends