വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു; മോഷണം നടന്നത് ആളില്ലാതെ കിടന്ന വീട്ടിൽ; അന്വേഷണം ഊർജിതമാക്കി

കരുനാഗപ്പള്ളി പുത്തൻതെരുവില്‍ കവർച്ച നടന്നു. വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നിരിക്കുകയാണ്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു . കരുനാഗപ്പള്ളി പുത്തൻതെരുവ് ജംക്ഷനിലെ റഷീദ്കുട്ടിയുടെ വീട്ടിലായിരുന്നു വൻ മോഷണം നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയ റഷീദ്കുട്ടിയാണ് മോഷണ വിവരം അറിയുന്നതും.
വീടിന്‍റെ മുൻ വാതില്‍ കമ്പിപ്പാരകൊണ്ട് തകര്‍ത്തായിരുന്നു മോഷ്ടാക്കൾ വീടിനകത്ത് കയറിയിരിക്കുന്നത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 45 പവൻ സ്വര്‍ണവും 70,000 രൂപയും മോഷണം പോയി കഴിഞ്ഞിരുന്നു . മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു . പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും അതേ ദിവസം തന്നെ മോഷണശ്രമം നടന്നതായി അന്വേഷണത്തിലൂടെ തെളിഞ്ഞിരുന്നു . എന്നാല്‍ ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല.
https://www.facebook.com/Malayalivartha

























