Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

"എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്"...നിഷ്കളങ്കനായി ഏഴുവയസുകാരൻ കണ്ണീരണിഞ്ഞ് രണ്ടമ്മമാർ...പുതുവർഷത്തെ മറ്റൊരു അവയവദാന വാർത്തകൂടി മാധ്യമങ്ങളിൽ നിറയുന്നു

23 FEBRUARY 2020 12:11 PM IST
മലയാളി വാര്‍ത്ത

ഒരു ജീവൻ മറ്റൊരാളിലേക്ക് പകർന്നു നൽകുന്ന മഹത്തായ പ്രക്രിയയാണ് അവയവ ദാനം. മറ്റൊരാൾക്ക് ജീവൻ നൽകുന്നതിലൂടെ മനുഷ്യർ ദൈവതുല്യരായി മാറുകയാണ് അവയവ ദാനത്തിലൂടെ. എന്നാൽ കുഞ്ഞുങ്ങൾ അവയവ ദാനം ചെയ്യുന്നത് വളരെ അപൂർവമാണ്. അത്തരമൊരു അപൂർവമായ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

എനിക്കറിയാം എന്റെ ശരീരത്തിൽ ഒരു കുഞ്ഞുവാവയുണ്ടെന്ന്. അത് ദേവിശ്രീയുടെ കിഡ്നിയാണ്' ഏഴുവയസുകാരൻ ആദം കീർത്തിയോട് പറഞ്ഞതാണ് ഈ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ. റാസൽഖൈമയിൽ ഡോക്ടറായ കോഴഞ്ചേരി മലയാറ്റ് ദീപക് ജോൺ ജേക്കബിന്റെയും കോട്ടയം ഈരക്കടവ് മാടവന വീട്ടിൽ ഡോ.ദിവ്യ സേറ ഏബ്രഹാമിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളാണ് ആദം. അവനിന്ന് ആരോഗ്യത്തോടെ ജീവിക്കാൻ കാരണം ദേവിശ്രീ എന്ന കുഞ്ഞുവാവയും, അച്ഛൻ അരുണും അമ്മ കീർത്തിയുമാണ്.

ആറാം ജന്മദിനം ആഘോഷിച്ച ശേഷം ലോകത്തോട് വിടപറയുകയായിരുന്നു ഈ കുഞ്ഞുമാലാഖ. ദേവിശ്രീയിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത് കഴിഞ്ഞ വർഷം ആദ്യമായിരുന്നു . ആറാം ജന്മദിനത്തിന്റെയന്ന് മസ്തിഷ്ക മരണം സംഭവിച്ചു. ഏകമകളുടെ വിയോഗം അരുണിനും കീർത്തിക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ മകളിനിയും ജീവിക്കണമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു അവർ . അതിനായി അവർ തിരെഞ്ഞെടുത്ത വഴി മകളുടെ അവയവങ്ങൾ ദാനം ചെയ്യുക എന്നതായിരുന്നു .മകളുടെ രണ്ടു വൃക്കകളും കരളുമാണ് മൂന്ന് പേർക്കായി ഈ മാതാപിതാക്കൾ നൽകിയത്. . ആദമിനാണ് ഒരു വൃക്ക നൽകിയത്. ഒമ്പതാം മാസം മുതൽ കിഡ്നി രോഗ ബാധിതനായിരുന്ന ആദത്തിന് പുതു ജീവിതമാണ്ദേവിശ്രീ നൽകിയത് . ഇക്കാര്യങ്ങളൊക്കെ ആദമിന് അറിയുകയും ചെയ്യാം. ദേവിശ്രീയുടെ അച്ഛനമ്മമാരെ കണ്ട അവൻ അവരോട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കീർത്തിയുടെ നെറുകയിൽ ഒരു സ്‌നേഹ ചുംബനം നൽകാനും അവൻ മറന്നില്ല. പക്വതയോടെയാണ് ആദം സംസാരിച്ചതെന്നും അത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ദേവിശ്രീയുടെ അച്ഛൻ അരുൺ പറയുന്നു.

ലോകത്തിലെ ഏറ്റവും മഹത്തായ കർമ്മങ്ങളിൽ ഒന്നാണ് അവയവ ദാനവും രക്ത ദാനവും. ഇതിലൂടെ ഒരു പുതിയ ജീവിതമാണ് നാം മറ്റൊരാൾക്ക് സമ്മാനിക്കുന്നത്. അടുത്തിടെ പുതുവർഷത്തിൽ നടന്ന അവയവ ദാന വാർത്തയും മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യയിലൂടെ അഞ്ചുപേര്‍ക്ക് ആണ് പുതുജീവിതം ലഭിച്ചത് . 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യയിലൂടെയായിരുന്നു. ഡിസംബര്‍ 29നാണ് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മകന്റെ മരണം ഉറപ്പായ നിമിഷം അവയവദാനത്തിന്റെ പ്രസക്തി മനസിലാക്കി മനോജ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന വിലപ്പെട്ട തീരുമാനമെടുക്കുകയായിരുന്നു. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും, ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും ആണ് നല്‍കിയത് . മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. എം.കെ അജയകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (54 minutes ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (58 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (1 hour ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (1 hour ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (1 hour ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (1 hour ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (1 hour ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (1 hour ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (1 hour ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (1 hour ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (1 hour ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (1 hour ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (1 hour ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (1 hour ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (1 hour ago)

Malayali Vartha Recommends