പെരുമ്പാവൂരില്‍ വീട്ടുമുറ്റത്ത് വയോധികയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂരില്‍ വീട്ടുമുറ്റത്ത് വയോധികയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി ആട്ടുപടി ശേഖരത്ത് പരേതനായ ശിവരാമന്‍ നായരുടെ ഭാര്യ കാര്‍ത്തിയാനിയമ്മയെ (85) ആണ് ഇന്ന് പുലര്‍ച്ചെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. മകന്‍ മനോജിനും മരുമകള്‍ക്കും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇന്നലെ മകനുമൊത്ത് വാക്കുതര്‍ക്കം ഉണ്ടായതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. കുറുപ്പംപടി പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha






















