ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാല്‍ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് കരുതി; നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് മാറാമെന്ന ധാരണയിൽ ധന്യയെ ഇളവൂരിലെ കുടുംബ വീട്ടിലാക്കിയത് രണ്ടാമത്തെ പ്രസവത്തിനായി: ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടന്ന വാദത്തിലുറച്ച് നാട്ടുകാർ

കൊല്ലം പള്ളിമണില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുങ്ങിമരണമെന്നും, കൊലപാതകമെന്നും അഭ്യൂഹങ്ങൾ പരക്കുമ്പോൾ പൊന്നുമോളെ തെരയാന്‍ അറബി നാട്ടില്‍ നിന്ന് പാഞ്ഞെത്തിയ പിതാവ് പ്രദീപിനെ ആശ്വസിപ്പിക്കാനാകാതെ ഉലയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു പ്രദീപ് മസ്കറ്റിലേക്ക് മടങ്ങിയത്. ദേവനന്ദയുമൊന്നിച്ച് ഇളയ മകന്റെ കൈ പിടിച്ച് നടത്തിയ കുഞ്ഞു സന്തോഷങ്ങളുടെ നിര്‍വൃതിയില്‍ വിദേശത്തേക്ക് പറന്നെങ്കിലും മടക്കയാത്ര ഇത്ര സങ്കടത്തോടെയാകുമെന്ന് ആരും നിനച്ചിരുന്നില്ല. ഇളവൂരിലെ കുടുംബ വീട്ടിൽ ധന്യയെ പ്രസവത്തിനായാണ് ആക്കിയത്. നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭർത്താവിന്റെ വീട്ടിലേയ്ക്ക്
മാറാമെന്നായിരുന്നു ധാരണ. ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാല്‍ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് എല്ലാവരും കരുതി. പക്ഷെ എല്ലാ പ്രതീക്ഷകളെയും തകർത്തെറിഞ്ഞായിരുന്നു ദേവനന്ദയുടെ തിരോധാനവും മരണവുമെല്ലാം കളത്തിലിറങ്ങിയത്. മകളെ കാണാതായെന്ന വാര്‍ത്ത പ്രദീപ് നവമാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മകളെ കണ്ടെത്താനാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, അത് ഇതുപോലൊരു കാഴ്ചയാകുമെന്ന് കരുതിയിരുന്നില്ല.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇന്നലെ രാവിലെ 10.30 ഒാടെയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി രണ്ട് മണി വരെ തിരച്ചിൽ നടത്തി. ദേവന്ദയുടെ മൃതദേഹം വീട്ടിൽ നിന്ന് 700 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടെ വീടിനടുത്ത് ഒരു തടിപ്പാലമുണ്ട്. ഇന്നലെയും ദേവനന്ദ തടിപ്പാലത്തിലൂടെ അമ്പലത്തിൽ പോയതാണ്. തടിപ്പാലത്തിനിപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്. തടിപ്പാലത്തിനപ്പുറമായിരുന്നു ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയത്. കുട്ടി ഒരിക്കലും വീട് വിട്ട് പുറത്തുപോകില്ലെന്ന് ബന്ധുക്കളും തറപ്പിച്ച് പറയുന്നു. കളിക്കാനാണെങ്കിൽ പോലും അമ്മയുടെ അനുവാദം വാങ്ങാതെ പോകില്ല. റോഡിലൂടെ ദേവനന്ദ പോകുന്നത് ആരും കണ്ടില്ല എന്നതും ദുരൂഹത വർധിക്കുന്നു.
https://www.facebook.com/Malayalivartha






















