മലപ്പുറം നിലമ്പൂരിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

മലപ്പുറം നിലമ്പൂരിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികൾ ഇപ്പോൾ ചൈൽഡ് ലൈൻ സംരക്ഷണത്തിലാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാരത്ഥികളായ ഷഹീൻ, അജിൻഷാദ് എന്നിവരെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
എന്നും സൈക്കളിൽ സ്കൂളിൽ പോകുന്ന ഷഹീൻ ഇന്നലെ സൈക്കിളിൽ പോകാതെ തന്റെ പിതാവിന്റെ കൈയിൽ നിന്നും ബസ്കൂലി വാങ്ങിയാണ് പോയതെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. വൈകുംന്നേരം 4.30 തോടെ നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ രണ്ടു കുട്ടികളെയും കണ്ടിരുന്നതായി സമീപവാസികളും പറഞ്ഞു.
മാതാവ് മറിയുമ്മ വഴക്ക് പറഞ്ഞതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് വീടുവിട്ടു പോയിരുന്നു. അന്ന് അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇരുവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത സുഹൃത്തുക്കളുമാണ്.
https://www.facebook.com/Malayalivartha






















