കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫാ. മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന മുന്നറിയിപ്പും നല്‍കി. സിറോ മലബാര്‍ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാല്‍സംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്.
ഭർത്താവ് വിദേശത്തും മക്കൾ ഹോസ്റ്റലിലുമായതിനാൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ഭർത്താവിൻ്റെ സുഹൃത്ത് എന്ന രീതിയിലാണ് വൈദികൻ സമീപിച്ചതെന്നും തുടർന്ന് വൈദികൻ ഇവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കുടുംബം തകർക്കുമെന്ന് പറഞ്ഞ് വൈദികൻ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ വെളിപ്പെടുത്തിരുന്നു. സംഭവത്തിൽ താമരശ്ശേരി രൂപതയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നായിരുന്നു രണ്ട് വർഷത്തിനു ശേഷം യുവതി പോലീസിൽ പരാതി നൽകിയത്.
https://www.facebook.com/Malayalivartha






















