സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്
സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്
പയ്യന്നൂർ തായിനേരി കുറിഞ്ഞ് ക്ഷേത്രത്തിന് സമീപം പി ഹരിദാസിന്റെയും സാവിത്രിയുടെയും മകനായ കൃഷ്ണദാസിനെ(13) കാണാനില്ല. കുട്ടി പതിവ് പോലെ രാവിലെ സ്ക്കൂളിലേക്ക് പോയതാണ് . തായിനേരി എസ്എബിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് കാണാതായ കൃഷ്ണദാസ്
കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കടകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. സ്കൂൾ യൂണിഫോമിലാണ് കുട്ടി.
https://www.facebook.com/Malayalivartha