ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും വിചാരണക്കോടതിയില്‍ ഹാജരായി; കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. സംവിധായിക ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ എന്നിവര്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. സിബിഐ കോടതിയില്‍ അടച്ചിട്ട കോടതി മുറിയിലാണ് വിസ്താരം നടക്കുന്നത്. നടന് കുഞ്ചാക്കോ ബോബന് കേരളത്തില്‍ ഇല്ലാത്തതിനാല്‍ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. സംവിധായകന് വി.എ. ശ്രീകുമാറിന്റെ വിസ്താരവും അടുത്ത ദിവസം നടക്കും.
കേസില്‍ നടി മഞ്ജു വാര്യരെ വ്യാഴാഴ്ച പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. രാവിലെ ഒന്‍പതരയോടെ കോടതിയില്‍ എത്തിയ മഞ്ജു പ്രോസിക്യൂട്ടറുടെ മുറിയില്‍ എത്തി വിശദമായ ചര്‍ച്ച നടത്തി. അതിനു ശേഷമായിരുന്നു ജഡ്ജി ഹണി വര്‍ഗീസിനു മുന്നിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. വാദിയുടെ താല്‍പ്പര്യം കണക്കിലെടുത്താണ് ഇത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഈ മൊഴിയും രഹസ്യമായി തുടരും.
ദിലീപ് അടക്കം പ്രതികളുടെ സാന്നിധ്യത്തില്‍ ആണ് സാക്ഷികളുടെ വിസ്താരം നടക്കുന്നത്. സിദ്ദിഖും ബിന്ദു പണിക്കരും ഇന്നലെ സാക്ഷി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha