കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ

ഇളവൂരിലെ ദേവനന്ദ കേരളീയർക്ക് പരിചിതയായത് ഒരു ദിന രാത്രം കൊണ്ട്....അപ്പോഴേക്കും വൈകിയിരുന്നു...ജീവിച്ചിരുന്നപ്പോൾ നമ്മിൽ പലർക്കും അറിയാതിരുന്ന ആ കുട്ടി ഏവരുടെയും മനസ്സിൽ ഒരു നൊമ്പരമായി മാറി കഴിഞ്ഞു. ഹൃദയം നുറുങ്ങുകയാണ് ഈ കാഴ്ചകൾ...സ്വന്തം മകളുടെ ചേതനയറ്റ ശരീരം കാണാനുള്ള ശേഷി പോലുമില്ലതെ ആ 'അമ്മ......കുഞ്ഞിന്റെ മൃതശരീരത്തിന്റെ അടുക്കലേക്ക് കൊണ്ട് പോയപ്പോൾ തളർന്ന് വീണ പിതാവ്. ഇവർക്ക് രണ്ടപ്പേർക്കും ഉണ്ടായിരിക്കുന്നത് വലിയൊരു നഷ്ടമാണ്. ഈ ജന്മത്തിൽ ആർക്കും നികത്താൻ കഴിയാത്ത വലിയൊരു നഷ്ട്ടം.. ആര് തിരികെ കൊടുക്കും ആ കുഞ്ഞു മകളെ അവരുടെ മാതാപിതാക്കൾക്ക് ......കണ്ടു നിൽക്കാനാകാതെ ഒരു നാട് തേങ്ങുകയാണ്.....ആര് ആശ്വസിപ്പിക്കും ഇവരെ......കേരളം മുഴുവൻ ഒരു രാത്രി പ്രേതീക്ഷയോടെ കാത്തിരുന്നു....ഉറങ്ങുന്നതിന് മുന്നേ പ്രാർത്ഥിച്ചു....രാവിലെ കുഞ്ഞിനെ കണ്ടു കിട്ടിയെന്ന നല്ല വാർത്ത കേൾക്കനാകണമേ എന്ന്...പക്ഷേ .......
അങ്ങനെ ഒന്നും അറിയാതെ, ഇമകള്‍ പൂട്ടി , ഒരുപാട് പേരെ കണ്ണീർ കയത്തിലേക്ക് തള്ളിയിട്ട് അവൾ യാത്രയായി . തലസ്ഥാനത്ത് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയത് ഉച്ചയ്ക്ക് രണ്ടോടെ; മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീര്‍ വാര്‍ത്ത് ഉറ്റവരും നാട്ടുകാരും കണ്ടും കേട്ടും വന്നവരുമുണ്ടായിരുന്നു. അയ്യോ കഷ്ടമായിപ്പോയി എന്ന് മാറി നിന്ന് പറയാനേ പലർക്കും കഴിയുന്നുള്ളൂ....;വൈകാരികമായി തളർന്നിരിക്കുകായണ് പൊന്നുവിന്റെ മാതാപിതാക്കൾ. മൃതദേഹം കണ്ടപ്പോൾ ആ അമ്മ അലറി കരഞ്ഞത് ഇങ്ങനെ ആയിരുന്നു അമ്മയോട് ഒരു വാക്ക് പറയാതെ പോയല്ലോ എന്ന്....ആ വാക്കുകൾക്ക് മുന്നിൽ നിറക്കണ്ണുകളോടെ...നെഞ്ച് തകർന്ന് നിൽക്കാനേ ഏവർക്കും കഴിയുന്നുള്ളൂ.....ഇങ്ങനെ ഒന്ന് സംഭവിക്കരുതായിരുന്നു എന്ന വൃഥാ വിലാപവും ബാക്കി.......ഇനി പൊന്നുവിന്റെ പുഞ്ചിരി കാണാനാകില്ലല്ലോ .....അവളുടെ കിളികൊഞ്ചൽ കേൾക്കനാകില്ലല്ലോ.......
https://www.facebook.com/Malayalivartha






















