കണ്ണൂരില്‍ കടയുടെ ചുമര് തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി
കണ്ണൂരിലെ പിള്ളയാര്‍കോവില്‍ റോഡിലെ മെഡിക്കല്‍ ഷോപ്പിന്റെ ചുമര് തുരന്ന് മോഷണം നടത്തിയതായി പരാതി. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാര്‍ അറിയുന്നത്. പിള്ളയാര്കോവിലിനു സമീപത്തെ സാന്ത്വനം മെഡിക്കല്‍സിലാണ് മോഷണം നടന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും നഷ്ടപ്പെട്ടു. കെട്ടിടത്തിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നത്. ഒരാള്‍ക്ക് കഷ്ടിച്ച് നടന്നുപോകാനാവുന്ന വഴിയിലൂടെയാണ് മോഷ്ടാവ് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ പിറകുവശത്തെ സിമന്റ് പ്ലാസ്റ്റര്‍ കുത്തി അടര്‍ത്തിയശേഷം ചുമര് കെട്ടിയ വലിയ കല്ലുകള്‍ ഇളക്കിമാറ്റി അകത്തുകടക്കുകയായിരുന്നു . കടയുടെ മാനേജര്‍ പ്രവീഷ് നല്കിയ പരാതിയില്‍ ടൗണ്‍ പോലിസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha